കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൂഡ് ലെം പാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരാഭിക്കുന്നു

അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നൂതന സ്‌കൂള്‍ പഠന രീതിക്ക് തുടക്കം കുറിച്ച് കൊണ്ട് വൂഡ് ലെം പാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

Google Oneindia Malayalam News

അജ്മാന്‍: അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നൂതന സ്‌കൂള്‍ പഠന രീതിക്ക് തുടക്കം കുറിച്ച് കൊണ്ട് വൂഡ് ലെം പാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. യുഎഇ ലെ തങ്ങളുടെ ആദ്യത്തെ സ്‌കൂള്‍ സമുച്ചയം അജ്മാനില്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അജ്മാനിലെ ജര്‍ഫ് മേഖലയിലാണ് 15 കോടി ദിര്‍ഹം ചിലവഴിച്ച് മംസാര്‍ ഗ്രൂപ്പ് സ്‌കൂള്‍ പണികഴിപ്പിച്ചിരിക്കുന്നത്. അദ്ധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ കഴിവിനനുസരിച്ചുളള വിദ്യാഭ്യാസം എളുപ്പത്തിലും കൂടുതല്‍ രസകരമായും അവതരിപ്പിക്കുക വഴി മാത്രമെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പ്രയാസരഹിതമാവുകയുള്ളുവെന്ന് ഗ്രൂപ്പ് സിഇഒ ഡോ അബ്ദുല്‍ സലാം വ്യക്തമാക്കി.

woodlemparkinternationalschoolpressmeet2

ഇന്ത്യന്‍ സിലബസ്സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂര്‍ണ്ണമായും ബ്രട്ടീഷ് നിലവാരത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 ശതമാനം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പൂസ്തക ഭാരം കുറച്ച് പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ രസകരമാകുന്ന രീതിയിലായിരിക്കും സ്‌കൂളിന്റെ പ്രവര്‍ത്തന രീതി.

woodlemparkinternationalschoolpressmeet1

കൂടുതല്‍ താമസിയാതെ ദുബായ് അടക്കമുള്ള മറ്റ് എമിറേറ്റുകളിലും സ്‌കൂളിന്റെ ശാഖകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അജ്മാന്‍ റുളേര്‍സ് കോര്‍ട്ട് ചെയര്‍മാന്‍ ഡോ. ഷെയ്ഖ് മാജിദ് ബിന്‍ സഈദ് ബിന്‍ റാഷിദ് അല്‍നുഐമി, ചെയര്‍മാന്‍ നൗഫല്‍ അഹ്മദ്, സിദ്ദീഖ് ലിയോടെക്, സാറ വാര്‍ഡ് ഹെന്‍ട്രി, ഡോ ഗഫുര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Woodlem Park International School starting at Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X