Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്മാനില്‍ ദുരിതത്തിലായ മലയാളികളടക്കമുള്ള തൊഴിലാളികള്‍ ആത്മഹത്യക്കൊരുങ്ങുന്നു!!!!

അജ്മാന്‍: ദുരിത കയത്തില്‍ നിന്നും കൈപ്പിടിച്ചുയര്‍ത്താന്‍ ബാധ്യസ്ഥരായ എംബസികോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കൂടി കൈ വെടിഞ്ഞപ്പോള്‍ അജ്മാനില്‍ മലയാളികളടക്കം ഏതാണ്ട് 1200 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ഏഴു മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ഇവരില്‍ പലരും ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ്. രണ്ടര വര്‍ഷമായി ഇവരുടെ വിസയോ തൊഴില്‍പെര്‍മിറ്റോ സ്ഥാപന ഉടമ പുതുക്കി നല്‍കിയിട്ടില്ല.

01

യു എ ഇ യിലെ ഇന്ത്യന്‍ എംബസി ഒരു സഹായയും ചെയ്യുന്നില്ലെന്ന് മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ ആരോപിക്കുന്നു. 'പട്ടിണിയാണ് ദിവസവും വിശക്കുമ്പോള്‍ കൈയ്യില്‍ കിട്ടിയ തുണി വയറ്റില്‍ മുറുക്കിക്കെട്ടി വിശപ്പടക്കും' കരയാതെ കരഞ്ഞ് സങ്കടം ബോധിപ്പിക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശി പ്രകാശന്‍. കമ്പനി തൊഴില്‍ കരാര്‍ പുതുക്കിയിട്ടില്ല വിസാ കലാവധി കഴിഞ്ഞ് ഏതാണ്ട് രണ്ട് വര്‍ഷം തികയുന്നു. രാജ്യത്ത് അനധിക്രത താമസക്കാരുടെ ഗണത്തിലാണ് ഏറെ പ്രതീക്ഷകളുമായി കടല്‍ കടന്നെത്തിയ ഈ പാവം തൊഴിലാളികള്‍.

021

കരുണവറ്റാത്ത ചിലര്‍ താമസ കേന്ദ്രത്തിലെത്തിക്കുന്ന ഭക്ഷണമാണ് വല്ലപ്പോഴും ആശ്രയം. എങ്കിലും എത്ര നാള്‍ ഇങ്ങനെ കഴിയാന്‍ സാധിക്കും? പ്രകാശന്‍ ചോദിക്കുന്നു. അനധിക്രത തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയാലുള്ള കടുത്ത പിഴ ഭയന്ന് പലര്‍ക്കും ഇവരെ ജോലി കൊടുത്ത് സഹായിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.

05

രണ്ട് വര്‍ഷം വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയതിന്റ പിഴയെ കുറിച്ചറിയുമ്പോള്‍ തന്നെ ഇവരില്‍ പലരും ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. പിഴ അടച്ചാല്‍ മാത്രമേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍കഴിയൂ. ശമ്പളം ഇല്ലെങ്കില്‍ പിഴ അടച്ച് നാട്ടിലേക്ക് വിടൂ എന്ന അപേക്ഷയും മലയാളിയായ തൊഴിലുടമ കേള്‍ക്കുന്നില്ല.

04

ഇയാള്‍ മറ്റൊരു കേസില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്നാണ് ഇവര്‍ക്കു കിട്ടിയ മറുപടി. ലേബര്‍ക്യാമ്പില്‍ പലരും പല രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണ്.ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതിനാല്‍ മരുന്നുകള്‍ വാങ്ങാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. പഴയ സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ചിലര്‍ ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ടവര്‍ ഇതുവരെ ശ്രമം നടത്താത്തത് ഇവരില്‍ പലരേയും മാനസീകമായി തളര്‍ത്തിയിരിക്കുകയാണ്. ഇത്തരക്കാര്‍ എല്ലാ മാര്‍ഗ്ഗവും വഴിമുട്ടിയതിനാല്‍ ഒരു മുളം കയറില്‍ എല്ലാം അവസാനിപ്പിക്കാനാണ് തീരുമാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+