കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന സംഭവം; കരാറുകാരന്‍ 17 ലക്ഷം റിയാല്‍ നല്‍കണം!!

Google Oneindia Malayalam News

റിയാദ്: സൗദിയിലെ ഖസീം യൂണിവേഴ്‌സിറ്റി ബില്‍ഡിംഗ് തകര്‍ന്ന സംഭവത്തില്‍ കോണ്ട്രാക്ടര്‍ 17 ലക്ഷം റിയാല്‍ നഷ്ട പരിഹാരം നല്‍കണം. ഖസീം യൂണുവേഴ്‌സിറ്റിയിലെ നിര്‍മ്മണത്തിലിരുന്ന കെട്ടിടം തകര്‍ന്ന സംഭവത്തില്‍ 100 ശതമാനവും കരാറുകാരനാണു ഉത്തരവാദിയെന്നു സംഭവത്തെ കുറിച്ചന്വേഷിച്ച പ്രത്യേക കമ്മീഷന്‍ കണ്ടെത്തി.

building

തുടര്‍ന്നു ഖസീം ഗവര്‍ണ്ണര്‍ നഷ്ട പരിഹാര തുകയായി കരാറുകാരന്‍ 17 ലക്ഷം റിയാല്‍ നല്‍കണമെന്നു ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രില്‍ അവസാനത്തിലാണു ഖസീം യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയായിരുന്ന കെട്ടിടം തകര്‍ന്നത്. സംഭവത്തില്‍ 7 പേര്‍ കൊല്ലപെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Workers killed in Saudi construction collapse, contractor fined 17 lakh riyal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X