Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും വലിയ ഓഫ് സൈറ്റ് നിര്‍മാണ സൗകര്യത്തെ പിന്തുണക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും കെഫ് ഹോള്‍ഡിംഗ്‌സും ധാരണാപത്രം ഒപ്പിട്ടു.

ദുബായ്: തമിഴ്‌നാട്ടില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വിദഗ്ധ തൊഴില്‍ മേഖലയുടെയും കുതിപ്പിന് ഗതിവേഗം കൂട്ടാന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കെഫ് ഹോള്‍ഡിംഗും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ധാരണാപത്രം ഒപ്പുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ ഓഫ് സൈറ്റ് നിര്‍മാണ സൗകര്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കൊണ്ടുവരാനാണിത്. 650 കോടി നിക്ഷേപമാണ് ബഹുരാഷ്ട്ര കമ്പനിയായ കെഫ് ഹോള്‍ഡിംഗ്‌സ് തമിഴ്‌നാട്ടില്‍ നടത്തുക. പുതുമയാര്‍ന്ന ഓഫ്‌സൈറ്റ് നിര്‍മാണ സാങ്കേതിക വിദ്യയാണ് കെഫ് ഹോള്‍ഡിംഗിന്റെ സവിശേഷത. തമിഴ്‌നാട്ടില്‍ 650 കോടി രൂപ ചെലവ് ചെയ്ത് രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തനം തുടങ്ങും. ആയിരം പേര്‍ക്ക് തൊഴില്‍ സാധ്യത ഒരുക്കും. ആദ്യ ഘട്ടം ഉടന്‍ തന്നെ ആരംഭിക്കും.

390 കോടിയാണ് ആദ്യഘട്ടത്തില്‍ കെഫ് ഹോള്‍ഡിംഗ്‌സ് നിക്ഷേപം നടത്തുക. 500ല്‍ അധികം പേര്‍ക്ക് തൊഴില്‍ സാധ്യത നല്‍കും. രണ്ടാം ഘട്ടം 2016 ജനുവരിയില്‍ ആണ്. 260 കോടിയാണ് നിക്ഷേപം നടത്തുക. 500ല്‍ അധികം പേര്‍ക്ക് തൊഴില്‍ സാധ്യത ഒരുക്കും. 2015 സെപ്തംബര്‍ ഒമ്പത്, 10 തിയ്യതികളില്‍ ചെന്നൈയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിന്റെ (ജി ഐ എം) സമാപന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്. വ്യാവസായിക പശ്ചാത്തല സൗകര്യത്തില്‍ തമിഴ്‌നാടിന്റെ പുതിയ വൈവിധ്യത വ്യാവസായിക കോറിഡോറുകള്‍, ഉദ്യാനങ്ങള്‍, നിക്ഷേപ മേഖലകള്‍ എന്ന സെഷനില്‍ കെഫ് ഹോള്‍ഡിംഗ് ചെയര്‍മാനും സ്ഥാപകനുമായ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ സംസാരിച്ചു.

jayalalitha

നിര്‍മാണ സാങ്കേതിക വിദ്യയുടെ അനുഭവ ജ്ഞാനം സദസ്യരുമായി അദ്ദേഹം പങ്കുവെച്ചു. ദേശ നിര്‍മ്മിതിയിലും തമിഴ്‌നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിലും കെഫ് ഹോള്‍ഡിംഗിന് പലതും ചെയ്യാന്‍ കഴിയുമെന്നും മെയ്ക് ഇന്‍ ഇന്ത്യ എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി പ്രീ എഞ്ജിനീയറിംഗ് വൈദഗ്ധ്യം കെഫ് ഹോള്‍ഡിംഗ്‌സ് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് എന്ന സമീപനമാണ് കെഫ് പുലര്‍ത്തുന്നത്. കൃഷ്ണഗിരിയിലെ കെഫ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയമായ കെട്ടിട നിര്‍മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം തന്നെ ദേശത്തിന്റെ മാനവികസ ശേഷിയും ഉപയോഗപ്പെടുത്തുന്നു. സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ കുറക്കുകയാണ് കമ്പനിയുടെ മറ്റൊരു കാഴ്ചപ്പാട്.

നിക്ഷേപത്തിന്റെ ഒഴുക്ക്, തൊഴില്‍ വര്‍ധിപ്പിക്കല്‍ മേഖലയിലെ പാരിസ്ഥിതിക വികസന പദ്ധതികള്‍ എന്നിവ തമിഴ്‌നാട് നിക്ഷേപ സമ്മേളനം ചര്‍ച്ച ചെയ്തു. വ്യാവസായിക നിര്‍മാണത്തിന് റോബോട്ടിക് സംവിധാനങ്ങളും കമ്പ്യൂട്ടര്‍ അധിഷ്ഠിത രൂപകല്‍പനകളും നിര്‍മിതികളും കെഫ് ഹോള്‍ഡിംഗ് ഉപയോഗപ്പെടുത്തുന്നു. നിര്‍മാണത്തിന് വേണ്ട സമയം 50 ശതമാനത്തിലേറെ ലാഭിക്കുന്നു. ഇതിന്റെ ഗുണമേന്മ ഏറ്റവും ഉയര്‍ന്നതാണ്. ഭവന നിര്‍മാണം, വിദ്യാലയ നിര്‍മാണം, സ്മാര്‍ട് ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ എന്നിവ ഇന്ത്യയിലും മധ്യപൗരസ്ത്യദേശത്തും ഏറ്റെടുത്തിട്ടുണ്ട്. 2013ല്‍ കേരളത്തില്‍ 90 ദിവസം കൊണ്ട് പെണ്‍കുട്ടികളുടെ ഒരു വിദ്യാലയം പുനര്‍ നിര്‍മിക്കുകയുണ്ടായി. ഇത് ഇന്ത്യയിലെ പൊതു വിദ്യാലയങ്ങളുടെ ഗുണമേന്മ ഉയര്‍ത്താനാണ്. ഇതിന് പുറമെ കെഫിന്റെ ജീവകാരുണ്യ വിഭാഗമായ ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ ഇന്ത്യയില്‍ 100 ഓളം വിദ്യാലയങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. മിഷന്‍ 100 എന്നതാണ് പദ്ധതിയുടെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+