കണക്കിനെ കളിയിലൂടെ കീഴടക്കാം
ദുബായ്: കണക്കിലെ കളികള്‍ കോര്‍ത്തിണക്കി കുട്ടികളിലെ ഓര്‍മ്മ ശക്തിയെ വികസിപ്പിച്ചെടുക്കുന്ന അപൂര്‍വ്വ പഠനാനന്തര പരിശീലന പദ്ധതിയുമായി ദുബായില്‍ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമായി.
ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന സിനിമയ്ക്ക് പ്രചോദനമായ ഷെര്‍ളി ജേക്കബ്ബും കുടുംബവുമാണ് കുട്ടികളില്‍ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിച്ച് അവരെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്ന പാഠ്യപദ്ധതിയുമായി പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ഓര്‍മ്മ ശക്തിയിലെ രാജാവ് എന്നറിയപ്പെടുന്ന തുര്‍ക്കി സ്വദേശിയായ മെലിക് ദുയാര്‍ നേരിട്ട് പരിശീലനം നല്‍കിയ വിദഗ്ദരാണ് ക്ലാസില്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഇതിനായി ദുബായ് ജെബിആറില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചതായും താമസിയാതെ കറാമയില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഷെര്‍ളി ജേക്കബ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇവരുടെ കീഴിലുള്ള സെന്റോര്‍ ഗ്രൂപ്പും മെലിക് ദുയാറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പ് വെച്ചു. അന്‍സന്‍ മാസ്റ്റര്‍ മൈന്‍ഡ് എന്ന പേരിലായിരിക്കും ദുബായിലെ പരിശീലന കേന്ദ്രം അറിയപ്പെടുക. ഓര്‍മ്മ ശക്തികൂട്ടല്‍, വേഗതയിലുള്ള വായന, കണക്കിലെ ചില പ്രധാന ട്രിക്കുകള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കുക.

നാല് വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കാറുള്ള ഓര്‍മ്മശക്തി പരീക്ഷിക്കുന്ന മത്സരമായ മെമറിയാഡ് മെന്റല്‍ സ്‌പോര്‍ടസ് ഒളിംപിക്‌സ് 2020 ല്‍ ദുബായില്‍ നടത്താനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ നവംബറില്‍ അമേരിക്കയിലാണ് മെമറിയാഡ് മെന്റല്‍ സ്‌പോര്‍ടസ് ഒളിംപിക്‌സ് അരങ്ങേറുന്നത്.












Click it and Unblock the Notifications