Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം ഒന്നടങ്കം പറയുന്നു ജാസീം താങ്കള്‍ക്ക് മരണമില്ല...

ദുബായ്: വലിയ വിമാനപകടങ്ങളെ കുറിച്ച് കേട്ടറിഞ്ഞ മലയാളികള്‍ മംഗലാപുരത്ത് വിമാനം തകര്‍ന്ന് വീണപ്പോഴാണ് ഇത്തരം ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നത്. ഇന്നലെ ദുബായില്‍ വിമാനത്തിന് തീ പിടിച്ചു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതും തിരുവന്തപുരത്ത് നിന്നും പുറപ്പെട്ട വിമാനത്തിനാണ് അപകടം പറ്റിയത് എന്നറിഞ്ഞപ്പോള്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം കേരളവും ഒന്നു നടുങ്ങി. പിന്നീടുള്ള ഓരോ സെക്കന്റുകളും അപകടത്തെ കുറിച്ചുള്ള വ്യക്തമായ വാര്‍ത്തകള്‍ തേടി വാര്‍ത്താമാധ്യമങ്ങളുടെ സൈറ്റുകളും സോഷ്യല്‍ മീഡിയകളും ആശ്രയിച്ചിരിക്കുകയായിരുന്നു പലരും.

പ്രവര്‍ത്തി ദിവസമായത് കൊണ്ട് തന്നെ ഓഫീസുകളിലെ ജോലികള്‍ മാറ്റി നിര്‍ത്തിയാണ് പലരും വാര്‍ത്തകളുടെ അപ്‌ഡേഷന്‍ തേടികൊണ്ടിരുന്നത്. വേനലവധി കഴിഞ്ഞ് കുടുംബങ്ങള്‍ മടങ്ങിവരുന്ന സമയമായതിനാല്‍ വിമാനത്തിലുണ്ടായിരുന്ന ബന്ധപ്പെട്ടവരെ കുറിച്ചറിയാന്‍ പലരും ഓഫീസ് വിട്ട് ഓടുകയായിരുന്നു. എന്നാല്‍ ഇത്രയും വലിയ അപകടത്തില്‍ ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടപ്പെടാതെ ദുരന്തത്തെ സര്‍വ്വസന്നാഹങ്ങളുമായി ധീരമായി നേരിട്ട ഉദ്യോഗസ്ഥരെ ലോകം ഒന്നടങ്കം പുകഴ്ത്തുകയാണ്.

jassim

വിമാന ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, വിമാനത്താവള ജീവനക്കാര്‍, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്ന ആശുപത്രികള്‍ തുടങ്ങി എല്ലാ മേഖലകളും ഒരുമിച്ച് പ്രയത്‌നിച്ചപ്പോള്‍ അത് യുഎഇ എന്ന രാജ്യം ജനങ്ങളുടെ സുരക്ഷക്കായ് ഒരുക്കിയ സജ്ജീകരണങ്ങളുടെ മികവിനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. എല്ലാം ഭംഗിയായി അവസാനിച്ചുവെന്ന് കരുതി സന്തോഷിച്ചിരിക്കുമ്പോഴാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ആ ദുഖ്്ഖ വാര്‍ത്ത പുറത്തുവന്നത്. സുരക്ഷ പ്രവര്‍ത്തനത്തിനിടെ പരുക്ക് പറ്റിയ യുഎഇ റാസല്‍ഖൈമ സ്വദേശിയായ ജാസിം അല്‍ ബലൂഷിയുടെ മരണം.

ഏത് നിമിഷവും പൊട്ടിത്തെറിക്കുമായിരുന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുക എന്ന ഉത്തരവാധിത്വമാണ് ജാസീം നിറവേറ്റി കൊണ്ടിരുന്നത്. നിരവധി ആളുകളെയും കുട്ടികളെയും ഇത്തരത്തില്‍ ജാസീം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് കണ്ടതായി സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അതിനിടയിലാണ് എഞ്ചിന്‍ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. ഇതിലാണ് ജാസിമിന് പരുക്കേല്‍ക്കുന്നത്.

ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകീട്ടോടെ ഇദ്ദേഹം മരിച്ചതായുള്ള വാര്‍ത്ത സിവില്‍ ഡിഫന്‍സ് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ചെറുപ്പക്കാര്‍ക്ക് മാത്യകയായ ധീരനായ ഒരു ഉദ്യോഗസ്ഥന്‍ സുരക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലി അര്‍പ്പിച്ചിരിക്കുന്നുവെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ അനുശോചന സന്ദേശത്തില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖഖത്തില്‍ താനും പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

പിന്നീട് ഇങ്ങോട്ട് സോഷ്യല്‍ മീഡിയകളിലടക്കം ജാസിമിനുള്ള അനുശോചന പ്രവാഹമാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. മലയാളികളടക്കം പലരുടെയും പ്രൊഫൈല്‍ പിക്ചര്‍ പോലും ജാസിമിന്റെ ഫോട്ടോയിലേക്ക് വഴിമാറിയിരിക്കുന്നു. താങ്കള്‍ക്ക് മരണമില്ല ജാസീം താങ്കള്‍ രക്ഷിച്ചത് വിലപ്പെട്ട 300ഓളം ജീവനുകളാണ്. അതിനു വേണ്ടി ജാസിം നീ നിന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിച്ചില്ലോ.. താങ്കളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല.... താങ്കള്‍ക്കും കുടുബത്തിനും വേണ്ടി ഞങ്ങള്‍ എന്നും പ്രാര്‍ത്ഥിക്കുമെന്നടക്കമുളള സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+