ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം ഷാര്‍ജയില്‍ പ്രദര്‍ശിപ്പിക്കും
ഷാര്‍ജ: 39ാം മത് മിഡ്ഡില്‍ ഈസ്റ്റ് വാച്ച് ആന്റ് ജ്വല്ലറി ഷോയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം പ്രദര്‍ശിപ്പിക്കുന്നത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ ഒക്ടോബര്‍ ആറ് മുതല്‍ ആരംഭിക്കുന്ന ഷോയില്‍ മോതിരത്തിന്നടുത്ത് നിന്ന് ഫോട്ടോ എടുക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഈ വമ്പന്‍ മോതിരത്തിന്റെ പേര് നജ്മത് ത്വയ്ബ എന്നാണ്.
55 ജോലിക്കാര്‍ ദിവസവും 10 മണിക്കൂര്‍ വീതം 45 ദിവസം പ്രയത്നിച്ചാണ് ഏതാണ്ട് 58.686 കിലോഗ്രാം തൂക്കമുള്ള മോതിരം നിര്‍മ്മിച്ചത്. 5.17 കിലോ രത്നക്കല്ലുകളും മോതിരത്തില്‍ പതിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ വാച്ച് ആന്റ് ജ്വല്ലറി ഷോയുടെ മുഖ്യ ആകര്‍ഷണവും ഈ ഭീമന് മോതിരം തന്നെയായിരിക്കും.

സൗദി അറേബ്യയിലെ ത്വയ്ബ ഗോള്‍ഡ് ആന്റ് ജ്വല്ലറിയാണ് മോതിരത്തിന്റെ ഉടമകള്‍. വെള്ളിയാഴ്ച വൈകീട്ട് 4 മുതല്‍ 10 വരെയും മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം. ബുധനാഴ്ച സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും അധിക്രതര്‍ ഒരുക്കിയിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
സ്വർണത്തിന് യുഎഇയിൽ വൻ വിലക്കുറവ്: കുറഞ്ഞ വിലക്ക് വാങ്ങി ഇന്ത്യയിൽ വിൽക്കാം? പരിധി അറിയാം -
സ്വർണം ഇപ്പോൾ വാങ്ങണോ അതോ വിൽക്കണോ; സ്ത്രീകൾ എങ്ങനെ നിക്ഷേപിക്കണം? വിദഗ്ധ ഉപദേശം ഇങ്ങനെ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
എണ്ണവില ഉയരുന്നു... എന്നിട്ടും സ്വര്‍ണവും വെള്ളിയും മാത്രം താഴോട്ട്! കാരണമെന്ത്? -
യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..! കാരണം സ്വര്‍ണശേഖരം -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
വെള്ളിയുടെ കഥകഴിഞ്ഞോ? യുദ്ധത്തിലും താഴേക്ക് വീണ് വെള്ളി വില, ഒരാഴ്ച കൊണ്ട് ഇടിഞ്ഞത് 5000 രൂപ! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത്












Click it and Unblock the Notifications