ഹൂത്തികളുടെ സ്‌കഡ് മിസൈല്‍ സൗദി തകര്‍ത്തു
ഖമീസ് മുഷൈത്ത്: സൗദി യമന്‍ അതിര്‍ത്തി പ്രദേശമായ ഖമീസ് മുഷൈത്തിലേക്ക് ഹൂത്തികള്‍ തൊടുത്തു വിട്ട സ്‌കഡ് മിസൈല്‍ സൗദി വ്യോമ സേന പാട്രിയോറ്റ് മിസൈലുകള്‍ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ വെച്ച് തകര്‍ത്തു. ഇന്നു പുലര്‍ച്ചെ (ശനി) 2.45 നാണു ഹൂത്തികള്‍ സ്‌കഡ് മിസൈല്‍ അക്രമണം നടത്തിയത്.
തുടര്‍ന്ന് സൗദി സേന യമനിലെ സആദയിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്തു. ഒരു ചെറിയ ഇടവേളക്ക് ശേഷം മേഖല വീണ്ടും കൂടുതല്‍ രൂക്ഷമായ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. സൗദിയുടെ വിവിധ മേഖലകളില്‍ നിന്നും ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും വന്‍ തോതില്‍ പിടിച്ചെടുത്തിട്ടുണ്ട്.

അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് കര്‍ശന സുരക്ഷയാണ് സൗദി ഒരുക്കിയിട്ടുള്ളത്. ഭീകര പ്രവര്‍ത്തനം ഒരിക്കലും രാജ്യത്ത് അനുവധിക്കുകയില്ലെന്നും പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സൗദി രാജാവ് വ്യക്തമാക്കി.












Click it and Unblock the Notifications