കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ കേരളത്തിന് ഇസ്‌ലാമിക പൈതൃകം കൈമാറി:സയ്യിദ് ബഷീറലി തങ്ങള്‍

Google Oneindia Malayalam News

ദുബായ്: കേരളത്തിലെ മുസ്‌ലിംകള്‍ വിജ്ഞാനപരവും വിശ്വാസപരവുമായ കാര്യത്തില്‍ യെമന്‍ എന്ന രാജ്യത്തോട് കടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിന് ഇസ്‌ലാമിക പൈതൃകം പകര്‍ന്നു നല്‍കിയ രാജ്യമാണ് യെമന്‍ എന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

യെമന്‍ എന്ന രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്് പരിഹാരം കാണുന്നതിന് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് ദുബായ് കെ.എം.സി.സി. നടത്തുന്ന കാമ്പയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു.

kmcc

യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, പി. ഉസ്മാന്‍ ഹാജി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ മുതലായവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.

English summary
Yemen helps to increase islamic heritage in Kerala: Sayeed Basheer Ali Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X