യെമന്‍ അതിര്‍ത്തിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു!!!
ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് സൗദി നാഷണല്‍ ഗാര്‍ഡ് ജിസാന്‍ കാര്യ ഉപമേധാവി
സൗദി: യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് സൗദി നാഷണല്‍ ഗാര്‍ഡ് ജിസാന്‍ കാര്യ ഉപമേധാവി ക്യാപ്റ്റന്‍ അലി അല്‍ ഉമരി അറിയിച്ചു. കുടിയൊഴുപ്പിച്ചവര്‍ക്കുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ അധിക്രതര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ അവിടെ കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൂതി വിമതര്‍ മക്കയെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്ത് വിട്ടത് സൗദിയെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications