കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ ഹൂതികള്‍ക്കെതിരായുള്ള ആക്രമണം ശക്തമാക്കി

  • By Mithra Nair
Google Oneindia Malayalam News

സന:ഹൂതികള്‍ക്ക് എതിരെയുള്ള ആക്രമണം യെമന്‍ ശക്തമാക്കി. സൗദിയുടെ നേതൃത്വത്തില്‍ യെമന്‍സൈന്യമാണ് ആക്രമണം ശക്തമാക്കിത്.

യെമനിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ ആക്രമണത്തില്‍ ചില പ്രദേശങ്ങളില്‍ നിന്ന് ഷിയാ സഖ്യത്തെ പൂര്‍ണ്ണമായും തുരത്തിയതായും സൗദി സഖ്യസേന വക്താവ് അറിയിച്ചു.ഹൂതികള്‍ക്കെതിരെ സൗദി സഖ്യം വ്യോമാക്രമണം ആരംഭിച്ച് 12 ദിവസം പിന്നിട്ടു .

-sanaa-yemen-missile

യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് വടക്കന്‍ യമനിലെ വിവിധ പ്രവിശ്യകളിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതെന്ന് സൗദി സഖ്യസേന വക്താവ് അഹ്മദ് അന്‍സാര അറിയിച്ചു. ആക്രമണത്തില്‍ ഏകദേശം 100ഓളം പേരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ വ്യോമാക്രമണം നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹൂതികള്‍ അറിയിച്ചതായും ഇതിനുള്ള സാഹചര്യം ഒരുക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിലച്ചത് യമനിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്

English summary
Southern Yemeni militias backed by warplanes from a Saudi-led coalition attacked Houthi fighters across several provinces in south Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X