യൂ ഫോറിയ 2017 സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഉമ്മുല്‍ഖുവൈന്‍: ഹാബിറ്റാറ്റ് സ്‌കൂള്‍ യൂ ഫോറിയ എന്ന പേരില്‍ ഏകദിന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ഉമ്മുല്‍ഖുവൈനില്‍ സംഘടിപ്പിച്ച എക്‌സിബിഷന്‍ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഷംസു സമാന്‍ ഉദ്ഘാടനം ചെയ്തു.

a04v2497

യൂഫോറിയ2017 എക്‌സിബിഷന്‍ വിവിധ പരിപാടികളുടെ കൂടി സംഗമ വേദിയായി. വിവിധ സംസ്‌കാരങ്ങളുടെ സമന്വയം പ്രകടമാക്കുന്നതായിരുന്നു എക്‌സിബിഷന്‍. കെ.ജി വിദ്യാര്‍ത്ഥികള്‍ മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുത്ത എകസിബിഷന്‍ കാണികള്‍ക്കു വേറിട്ട അനുഭവമായി മാറി.

a04v2503

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗഌദേശ് തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാളുകള്‍ ജനശ്രദ്ധപിടിച്ചുപറ്റി. പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ അറിയാതെ പോകുന്ന തങ്ങളുടെ സംസ്‌കാരത്തെ അറിയാനുള്ള ഒരുവേദിയായി മാറിയ പ്രദര്‍ശനം കാലത്ത് പതിനൊന്നു മണി മുതല്‍ അഞ്ചു മണിവരെ തുടര്‍ന്നു. പ്ലാനറ്റോറിയം, അറേബിയന്‍, പോളാര്‍റീജിയന്‍, ബര്‍ജീല്‍, പിരമിഡ് എന്നിവ കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

English summary
You Foria 2017 at UAE
Please Wait while comments are loading...