ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു; സ്റ്റേഷന് താല്‍ക്കാലികമായി അടച്ചു
ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ ഉഗാണ്ട സ്വദേശി ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശെയ്ഖ് സായിദ് റോഡിലെ നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന്റെ ഒന്നാം നിലയിലുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു.
എന്തോ വീഴുന്ന ശബ്ദം കേട്ട് ആളുകള്‍ നോക്കുമ്പോഴേക്കും ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പോലിസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് മെട്രോ സ്റ്റേഷന് അല്പസമയത്തേക്ക് അടച്ചു. ഇവിടെ നിന്നും തൊട്ടടുത്ത സ്റ്റേഷനുകളിലേക്ക് ബസ് സംവിധാനം ഒരുക്കിയിരുന്നു. ഒരു മണിക്കൂറിനകം ശേഷം മെട്രോ സ്റ്റേഷന് തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. യുവാവ് സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
More From
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications