വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് കനിവ് തേടുന്നു.
അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലപ്പുറം വാഴക്കാട് വെട്ടത്തൂര്‍ സ്വദേശി ചക്കിപറമ്പില്‍ മുസ്തഫയുടെ മകന്‍ നവാസിന്റെ ഇടത്കാല്‍ മുട്ടിനു മുകളില്‍ മുറിച്ചു മാറ്റി. രണ്ടു കാലിനും ഗുരുതരമായ പരുക്കേറ്റ അവസ്ഥയിലാണ് അബുദാബി അല്‍ റഹ്ബ ഹോസ്പിറ്റലില്‍ ഈ 29കാരനെ എത്തിച്ചത്.
ധാരാളം രക്തം നഷ്ട്ടപ്പെട്ട അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഏക മാര്‍ഗമായിരുന്നു അടിയന്തരമായി ഇടതുകാല്‍ മുറിച്ചു മാറ്റല്‍. വലതു കാലിന്റെ എല്ല് പോട്ടിയതിനാല്‍ ഓപ്പറേഷന് വിധേയമാക്കി സ്റ്റീല്‍ പ്ലേറ്റ് കൊണ്ട് എല്ലുകള്‍ ബന്ധിപ്പിച്ചിരിക്കുകയാണ്.

ഡിസംബര്‍ പന്ത്രണ്ടിന് നവാസ് ഓടിച്ചിരുന്ന വാനിന് പുറകില്‍ ഗ്യസ് വണ്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍പിലുണ്ടായിരുന്ന ട്രക്കിനടിയില്‍ നവാസിന്റെ വാന്‍ കുടുങ്ങുകയാണ് ഉണ്ടായതു. മുഹബി ലോജിസ്റ്റിക്കില്‍ ്രൈഡവര്‍ ആയി ജോലി ചെയുന്നതിനിടയില്‍ അബുദാബിയില്‍ ഡെലിവറി കഴിഞ്ഞ് ജബല്‍ അലിയിലേക്ക് വരുന്നതിനിടയിലയിരുന്നു അപകടം. വാനിന്റെ മുന്‍വശം മുഴുവന്‍ തകരുകയും അതിനുള്ളില്‍ അകപ്പെട്ട നവാസിനെ ഗുരുതരമായി പരിക്കുകളോടെ അബുദാബി അല്‍ റഹ്ബ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉപ്പയും ഉമ്മയും ഭാര്യയും ഒരു കുട്ടിയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് നവാസ്.
സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഈ 29കാരന്‍. തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ ക്ഷേമത്തിനുമായി യു.എ.ഇയിലെ പ്രദേശവാസികളായ ആളുകള്‍ അസ്ലം വെട്ടത്തൂര്‍ ചെയര്‍മാന്‍ ആയും പി.അബ്ദുല്‍ ജലീല്‍ ജന:കണ്‍വീനറായും ഒരു കമ്മിറ്റി രൂപീകരിച്ചിടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6002355 , 050 8015843












Click it and Unblock the Notifications