Get Updates
Get notified of breaking news, exclusive insights, and must-see stories!

കഅ്ബയില്‍ ഭാരത് ജോഡോ യാത്ര പോസ്റ്റര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സൗദി പോലീസ് പൊക്കി

സൗദി നിയമ പ്രകാരം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ പതാകയും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത് കുറ്റകരമാണ്‌

ജിദ്ദ: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അടുത്തിടെയാണ് അവസാനിച്ചത്. യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ജനങ്ങളെ ആവേഭരിതമാക്കി രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് കശ്മീരില്‍ സമാപിച്ച യാത്രയില്‍ രാഹുല്‍ ഗാന്ധിയായിരുന്നു നിറഞ്ഞ ചര്‍ച്ച. ഏറ്റവും ഒടുവില്‍ ശ്രീനഗറില്‍ അദ്ദേഹം നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

യാത്ര സമാപിച്ചെങ്കിലും ഇതിന്റെ ആവേശം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇപ്പോഴുമുണ്ട്. ഇതിനിടെയാണ് സൗദി അറേബ്യയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ വെട്ടിലായ വിവരം പുറത്തുവന്നിരിക്കുന്നത്. പരിശുദ്ധ കഅ്ബയില്‍ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റര്‍ ഉയര്‍ത്തിയതാണ് വിനയായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദിയിലും ഭാരത് ജോഡോ യാത്ര

സൗദിയിലും ഭാരത് ജോഡോ യാത്ര

കഴിഞ്ഞ സെപ്തംബറില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 134 ദിവസം പിന്നിട്ടാണ് കശ്മീരില്‍ സമാപിച്ചത്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായത്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റര്‍ ഉയര്‍ത്തിയതാണ് ഇയാള്‍ ചെയ്ത കുറ്റം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാദ്രി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാദ്രി

റസാ കാദ്രി എന്ന 26കാരനാണ് സൗദി പോലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഝാന്‍സിക്കടുത് നിവാരി ജില്ലക്കാരനാണ് റസ. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമുണ്ട്. ഇയാള്‍ ഭാരത് ജോഡോ യാത്രയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതാണ് വിവാദമായത്. കഅബയെ പശ്ചാത്തലമാക്കിയാണ് കാദ്രി ഫോട്ടോ എടുത്തത്.

ഹോട്ടലിലെത്തി പോലീസ്

ഹോട്ടലിലെത്തി പോലീസ്

രണ്ടു ദിവസത്തിന് ശേഷം ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് സൗദി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. റസാ കാദ്രിയെ പോലീസ് പിന്തുടര്‍ന്നു. ഇയാള്‍ താമസിക്കുന്ന ഹോട്ടല്‍ കണ്ടെത്തി. മധ്യപ്രദേശില്‍ നിന്ന് ഉംറയ്ക്ക് എത്തിയതായിരുന്നു റസാ കാദ്രി. മറ്റു തീര്‍ഥാടകര്‍ക്കൊപ്പമാണ് റസാ കാദ്രി ഹോട്ടലില്‍ താമസിച്ചിരുന്നത്.

പിടിക്കപ്പെട്ടാല്‍...

പിടിക്കപ്പെട്ടാല്‍...

മക്കയിലെയും മദീനയിലെയും ഹറമുകളില്‍ പതാക ഉയര്‍ത്തുകയോ പ്ലക്കാര്‍ഡ് കാണിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതാണ് റസാ കാദ്രിക്ക് വിനയായത്. ഇത് സംബന്ധിച്ച് അറിയാത്തതിനാല്‍ മുമ്പും നിരവധി ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ സൗദിയില്‍ പുലിവാല് പിടിച്ചിട്ടുണ്ട്. സാധാരണ ഇത്തരം സംഭവങ്ങളില്‍ മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയാണ് സൗദി പോലീസ് ചെയ്യുക. പിഴ ഈടാക്കാറുമുണ്ട്.

കോണ്‍സുലേറ്റിന്റെ നിര്‍ദേശം

കോണ്‍സുലേറ്റിന്റെ നിര്‍ദേശം

സൗദിയില്‍ ഹജ്ജ്-ഉംറ തീര്‍ഥാടനത്തിന് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കാറുണ്ട്. പതാകകള്‍ ഉയര്‍ത്തരുത്, അലക്ഷ്യമായി കിടക്കുന്ന വസ്തുകള്‍ എടുത്ത് സൂക്ഷിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോണ്‍സുലേറ്റ് നല്‍കാറുണ്ട്. എന്നാല്‍ ഇത് ലംഘിക്കുന്നതാണ് റസാ കാദ്രിയടക്കമുള്ളവര്‍ കുടുങ്ങാന്‍ കാരണം.

മുദ്രാവാക്യം വിളി

മുദ്രാവാക്യം വിളി

അടുത്തിടെ പാകിസ്താനികള്‍ മദീനയിലെ പള്ളിയില്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്നു. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് തീര്‍ഥാടനത്തിന് എത്തിയ വേളയിലാണ് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. ഇമ്രാന്‍ ഖാന്റെ അനുയായികളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമ നടപടി സ്വീകരിച്ചുവെന്നും സൗദി പോലീസ് അന്ന് വ്യക്തമാക്കിയിരുന്നു.

സൗദി ഭരണം ഇങ്ങനെ

സൗദി ഭരണം ഇങ്ങനെ

രാജഭരണമാണ് സൗദി അറേബ്യയില്‍. സല്‍മാന്‍ രാജാവ് ആണ് ഇപ്പോഴത്തെ ഭരണാധികാരി. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് കിരീടവകാശി. സല്‍മാന് ശേഷം മുഹമ്മദ് സൗദിയുടെ ഭരണാധികാരിയാകുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രധാനമന്ത്രി കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. അറബ് ലോകത്തെ ശക്തനായ ഭരണാധികാരിയായി ഇദ്ദേഹത്തെ വിലയിരുത്തുന്നവരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+