Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടിലെത്താന്‍ 19കാരന്‍ പ്രവാസിയുടെ കുറുക്കുവഴി, അനുകരിയ്ക്കല്ലേ...പണി കിട്ടും!

അജ്മന്‍: അജ്മനില്‍ നിന്നും തന്നെ നാടുകടത്തി സ്വന്തം രാജ്യത്തേയ്ക്ക് അയക്കാന്‍ പൊലീസിനോട് തന്നെ പരാക്രമം കാട്ടിയ 19കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി. ഒരു മാസം മുന്‍പ് ഇലക്ട്രീഷ്യനായി ജോലി നോക്കാന്‍ അജ്മനില്‍ എത്തിയ യുവാവാണ് പൊലീസിനെ തന്നെ പൊല്ലാപ്പിലാക്കി നാട്ടിലേയ്ക്ക് പോകാന്‍ വഴിയൊരുക്കിയത്.

എമിറേറ്റില്‍ നിന്നും നാട് കടത്തപ്പെടാനും പിന്നീടൊരിയ്ക്കലും തിരിച്ച് പോകാതിരിയ്ക്കാനുമായി ആറ് പൊലീസ് വാഹനങ്ങള്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു യുവാവ്. കാറുകള്‍ കല്ലുകൊണ്ടെറിഞ്ഞ് കേടുപാടുകള്‍ വരുത്തുകയായിരുന്നു യുവാവ്. കിയ റോയി , നിസാന്‍ പെട്രോള്‍ , ലക്‌സസ്, ഷെവര്‍ലെ തുടങ്ങിയ കാറുകളാണ് യുവാവ് നശിപ്പിച്ചത് .

Crime

അജ്മനില്‍ എത്തിയ ശേഷം യുവാവ് ഏറെ അസ്വസ്ഥനായിരുന്നു. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി സ്‌പോണ്‍സര്‍ പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തന്നെ നാടുകടത്തുന്നതിന് വേണ്ടിയാണ് കാറുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതെന്ന് യുവാവ് പറഞ്ഞു. കേസില്‍ പൊതു വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ് യുവാവ് . ഇയാളെ മാനസിക രോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനും തീരുമാനമായി .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+