ഷാർജയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി!!!

  • Posted By:
Subscribe to Oneindia Malayalam

ഷാർജ; വ്യവസായ മേഖലയിലെ താമസ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ഇരുപത്തി ഒൺപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഷാർജ പോലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല.

suicide

ഷാർജ പോലീസ് ഓപ്പറേഷൻ സെൻററിൽ ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് സിെഎഡി ആംബുലൻസ് വിഭാഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാൾ നേപ്പാൾ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

English summary
Youth found dead in Sharja

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്