യൂത്ത് ഇന്ത്യ ഡെസേര്‍ട്ട് ക്യാമ്പ് വേറിട്ട അനുഭൂതിയായി
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിച്ച 'കൂടാരത്തിലെ കൂട്ടുകാര്‍' ഡെസേര്‍ട്ട് ക്യാമ്പ് യുവാക്കളില്‍ വേറിട്ട അനുഭൂതിയായി മാറി. സാക്കിറില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ നടന്ന ക്യാമ്പ് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസത്തിന്റെ വിരസതയും ജീര്‍ണതയും ഇന്ന് യുവാക്കളില്‍ വലിയ അളവില്‍ കാണുന്നുണ്ടെന്നും അതിനെ മറികടക്കാന്‍ ഇത്തരം പരിപാടിക്ക് ഒരളവുവരെ സാധ്യമാകുമെന്നും അദ്ധേഹം അഭിപ്രായപെട്ടു.

വൈക്ഞാനിക വിനോദ പരിപാടികള്‍ ഉള്‍ചേര്‍ന്ന ക്യാമ്പ് അറബികളുടെ പരമ്പരാഗത രീതിയിലുള്ള രാപ്പര്ക്കലിന്റെ പുത്തന്‍ അനുഭവമായിരുന്നു. ഉദ്ഘാടന സെഷനില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ. ഫാജിസ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി വി.കെ അനീസ് സ്വാഗതവും സക്കീര്‍ ഹുസ്സൈന്‍ ഖിറാഅത്തും നടത്തി. തുടര്‍ന്നു നടന്ന സെഷനുകളില്‍ യൂനുസ് സലിം, ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയത് ദേശീയ അവാര്‍ഡിന് അര്‍ഹമായ 'ഐന്‍' സിനിമ പ്രദര്‍ശനവും നടന്നു. പരിപാടികള്‍ക്ക് വി.എന്‍. മുര്‍ഷാദ്, മുഹമ്മദ് മുസ്തഫ, എം.എച്ച്. സിറാജ്, ഷഫീഖ് കൊപ്പത്ത്, അബ്ദുല്‍ അഹദ് എന്നിവര്‍ നേതൃത്വം നല്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications