Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സിന് ഉജ്ജ്വല പരിസമാപ്തി

മനാമ : 'കായികക്ഷമത മനുഷ്യ നന്മക്ക്' എന്ന സന്ദശേവുമായി ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനും കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹറിന്‍ സംഘടിപ്പിച്ച നാലാമത് 'യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്‌പോര്‍ട്‌സ് 2016' നു ഉജ്ജ്വല പരിസമാപ്തി. ബഹറിന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ എട്ടുമണിക്ക് വ്യതിയിനമായ 1500 മീറ്റര്‍ ഓട്ടമല്‍സരത്തോടെയാണ് മേളക്ക് നാന്ദി കുറിച്ചത്.

തുടര്‍ന്ന് വ്യക്തികത ഇനങ്ങളായ 100 മീറ്റര്‍, ലോംഗ് ജംപ്, ഷോട്ട് പുട്ട്, ബാള്‍ ബാസ്‌ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ്, 40 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള മത്സരം, കുട്ടികള്‍ക്കായി കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലുള്ള മത്സരങ്ങള്‍ എന്നിവ നടന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ലേബര്‍ ക്യാമ്പുകളിലും വിവിധ തൊഴിലിടങ്ങളില്‍ നിന്നുമായുള്ള നൂറുകണക്കിന് പ്രവാസികളുടെ സാന്നിധ്യം കായികമേളയുടെ ആകര്‍ഷകമായി.

img-4365

ഗെയിംസ് ഇനങ്ങളായ വോളിബോള്‍, വടംവലി, പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളും പൂര്‍ത്തിയായി. രാവിലെ ആരംഭിച്ച പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ 'ഷൂട്ടേഴ്‌സ് മനാമയെ' പരാജയപെടുത്തി 'യൂത്ത് ഇന്ത്യ മുഹറഖ്' ജേതാക്കളായി. വീറും വാശിയും നിറഞ്ഞ വോളിബോള്‍ മത്സരത്തില്‍ 'കടത്തനാട് വോളി സ്‌പൈകെഴ്‌സിനെ' പരാചയപ്പെടുത്തി 'ഫുഡ്‌സിറ്റിതിരുവിതാംകൂര്‍' ജേതാക്കളായി.

ബഹ്‌റൈനില്‍ ആദ്യമായി 'വെയിറ്റ്' അടിസ്ഥാനത്തില്‍ നടന്ന വടംവലി മത്സരത്തില്‍ പ്രമുഖ 16 ടീമുകള്‍ പങ്കെടുത്തു. അത്യന്തം ആവേശകരമായ മത്സരങ്ങല്‍ക്കൊടുവില്‍ ഫൈനലില്‍ 'ഫുഡ്‌സിറ്റി തിരുവിതാംകൂറിനെ' പരാജയപ്പെടുത്തി 'ഗോകുലം കടത്തനാട്'ജേതാക്കളായി.

img-5059

വ്യക്തിയിന മത്സരങ്ങളില്‍ താഴെപ്പറയുന്നവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി; അരുണ്‍, രവി മാഞ്ചി, സിജുല്‍ മണക്കുന്നത് (100 മീറ്റര്‍ ), ജാനിഷ് കെ, പ്രശാന്ത്, ലാലാ (ഷോട്ട് പുട് ), രജനീഷ്, രാഹുല്‍, ഹര്‌മേഷ് (1500 മീറ്റര്‍ ), ഉദേശ്, അരുണ്‍ ആന്റണി, രാഹുല്‍ ആചാര്യ (ബാള്‍ ബാസ്‌ക്കറ്റിംഗ്), അരുണ്‍ ആന്റണി, നിഷാദ് കെ, മുകേഷ് കുമാര്‍ (ക്രിക്കറ്റ് ബൗളിംഗ്), സിജുല്‍ മണക്കുന്നത്, മാര്‍വിന്‍, അരുണ്‍ (ലോംഗ് ജംപ്), മനോജ് നംബിയാര്‍, ജലീല്‍ മല്ലപ്പള്ളി, ഗിരീഷ് (40 വയസ്സിനു മുകളില്).

മത്സര വിജയികള്‍ക്ക് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഫ്രെന്റ്‌സ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍, ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഖാലിദ്, ഇ.കെ.സലിം, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, പ്രവാസി സ്‌പോര്‍ട്‌സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ്, ഒ.കെ തിലകന്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫിറോസ് ഖാന്‍, ഖാദര്‍ ഫുഡ്‌സിറ്റി, വിനോദ് ജോണ്‍, സദാനന്ദന്‍, മോഹനന്‍, സഈദ് മൂസ, ഫൈസല്‍ എം.എം എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. ഫാജിസ് ടി.കെ, മുര്‍ഷാദ് വി.എന്‍, പി.വി.ശുഹൈബ്, ഇജാസ്, മുഹമ്മദ് ഹാരിസ്, വി.പി ഷൌക്കത്ത് അലി, റിയാസ്, ഇല്യാസ്, മുഹമ്മദ് എറിയാട്, ഫുആദ്, ഖലീല്‍, യൂനുസ് രാജ്, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+