കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മാന്‍ പള്ളികളില്‍ മോഷണം യുവാക്കള്‍ പിടിയില്‍!!!

Google Oneindia Malayalam News

അജ്മാന്‍: പള്ളികളില്‍ നമസ്‌കാര സമയം കഴിഞ്ഞ് അളുകള്‍ മടങ്ങിയതിനു ശേഷം ജനല്‍വഴി അകത്ത് പ്രവേശിച്ച് ഭണ്ഡാരത്തിലെ പണം മോഷ്ടിക്കുന്ന സംഘത്തെ അജ്മാന്‍ സി ഐഡി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ നിരവധി പള്ളികളില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങളാണ് ഇവര്‍ കുത്തിപൊളിച്ച് പണം തട്ടിയിരുന്നത്. ഇത്തരത്തില്‍ അജ്മാനിലെ പള്ളിയില്‍ മോഷണം നടത്തുന്നതിനിടെ ശുചീകരണ തൊഴിലാളി ഇവരെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയായിരുന്നു.

arrest

ഇയാളെ വിശദമായി ചോദ്യം ചെയ്യലില്‍ നിന്നാണ് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിഞ്ഞത്. ഇത്തരത്തില്‍ പള്ളികളില്‍ സംശയകരമായ സാഹചര്യത്തില്‍ ആളുകളെ കാണുമ്പോള്‍ വിവരം പോലീസിനെ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

English summary
Youth under arrest for theft in Ajman Mosques
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X