സ്വപ്‌നങ്ങളുടെ ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം...? നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഇങ്ങനെയാണോ
സ്വപ്‌നങ്ങളുടെ മായിക ലോകത്തെകുറിച്ചറിയാന്‍ എല്ലാവര്‍ക്കും ആകാംഷയാണ്. ചില സ്വപ്‌നങ്ങള്‍ സംഭവിച്ചത് പോലെ തോന്നും, സ്വപ്‌നമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയില്ല. ചിലത് ജീവിതത്തില്‍ പിന്നീട് സംഭവിക്കും.
സുഖിനിദ്രയില്‍ നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ നിത്യ ജീവിതവുമായി ബന്ധമുള്ളതും ഇല്ലാത്തതും ആയിരിക്കും. സ്വപ്‌നങ്ങളെ ഇങ്ങനെ തരം തിരിക്കാം.

മറന്ന് പോകുന്നവ
നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ 90%വും മറന്നു പോകും. ഓര്‍മ്മയില്‍ ഉണ്ടെങ്കില്‍ പോലും മണിക്കൂറുകള്‍ മാത്രമായിരിക്കും അതിന് ആയുസ്.

ഓര്‍മ്മയില്‍ കാണുന്ന മുഖങ്ങള്‍
നിങ്ങള്‍ക്ക് പരിചയമുള്ള വ്യക്തികളുടെ മുഖമായിരുക്കും സ്വപ്‌നത്തില്‍ പതിയുന്നത്. എന്നാല്‍ അവരെ നിങ്ങള്‍ ഓര്‍ത്തിരിക്കണം എന്നില്ല. എന്നാല്‍ തലച്ചോറില്‍ അവരുടെ മുഖങ്ങള്‍ പതിഞ്ഞിരിക്കും. പിന്നീട് അവരെ കാണുമ്പോള്‍ എവിടെയോ അടുത്ത് കണ്ടത് പോലെ അനുഭവപ്പെടും.

സ്വപ്‌നങ്ങളുടെ എണ്ണം
ഒരു രാത്രിയില്‍ നാലു മുതല്‍ ഏഴു വരെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കാണും എന്നാണ് പറയുന്നത്.
കൂര്‍ക്കം വലിക്കുന്നവര്‍
കൂര്‍ക്കം വലിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്.
ഇന്ദ്രീയസുഖം
സ്വപ്‌നങ്ങള്‍ എന്തിനെ അപേക്ഷിക്കുന്നുവോ അതിന്റെ ഇന്ദ്രീയസുഖം സ്വപ്‌നത്തില്‍ അനുഭവിക്കാന്‍ സാധിക്കും. വേദന, വിശപ്പ്, സങ്കടം എന്നിങ്ങനെ എല്ലാം.

ദുസ്വപ്‌നങ്ങള്‍
സാധാരണ സ്വപ്നങ്ങളേക്കാള്‍ ദുസ്വപ്‌നങ്ങളാണ് കൂടുതലും നമ്മള്‍ കാണുന്നത്. ഇത് നിത്യ ജീവിതത്തിലെ നമ്മുടെ ഭയത്തെ അപേക്ഷിച്ചിരിക്കും.
ഭാവിയില്‍ ഫലിക്കും
സ്വപ്‌നം കാണുന്നത് ഫലിക്കും എന്ന് പലരും പറയാറുണ്ട്. 70 % ആളുകള്‍ക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥയെ ദേജാ വു എന്നാണ് പറയുന്നത്.
മുന്‍കരുതലുകള്‍
സ്വപ്‌നത്തില്‍ നിങ്ങള്‍ കാണുന്ന അപകടങ്ങള്‍ പലതിനുമുള്ള മുന്‍കരുതലായി പറയുന്നു. അപകടം സംഭവിക്കുന്നതായി കണ്ടാല്‍ സൂക്ഷിച്ച് കാര്യങ്ങള്‍ ചെയ്യണം എന്നാണ് പറയുന്നത്.

സ്വപ്‌നങ്ങളെ സൃഷ്ടിക്കുന്നു
ചില സാഹചര്യത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സ്വപ്നത്തെ സൃഷ്ടിച്ചെടുക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നു.

സ്വപ്‌നം കാണാന്‍ ചിലവഴിക്കുന്നത്
ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ശരാശരി 6 വര്‍ഷമാണ് സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്.












Click it and Unblock the Notifications