Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകള്‍ 'കളിക്കാന്‍' ആഗ്രഹിക്കുന്ന ചില 'അസാധാരണ കളികള്‍'... ഞെട്ടും... ഞെട്ടിത്തരിക്കും!!!

കളികള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ അല്‍പം സന്തോഷവും ഉന്മേഷവും ഒക്കെ പ്രദാനം ചെയ്യാന്‍ കളികള്‍ സഹായിക്കും. ചിലര്‍ കളികളില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും അത് കണ്ട് ആസ്വദിക്കാന്‍ വലിയ ഇഷ്ടമായിരിക്കും.

ക്രിക്കറ്റും ഫുട്‌ബോളും ഹോക്കിയും റെസ്ലിങും തുടങ്ങി ഗോലികളിയും കുട്ടിയുംകോലും കളിയും വരെ കളികള്‍ അനവധിയാണ്. ഇവയെല്ലാം നമുക്ക് പരിചിതവും ആണ്. എന്നാല്‍ അസാധാരണമായ ഒരുപാട് കളികളുണ്ട് ഈ ലോകത്ത്.

കേട്ടാല്‍ ചിലപ്പോള്‍ മൂക്കത്ത് വിരല്‍വച്ച് പോകും... ഇതൊക്കെയാണോ കളികള്‍?

ഭാര്യയെ എടുത്ത്

ഭാര്യയെ എടുത്ത്

ഓട്ടമത്സരം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. എന്നാല്‍ ഭാര്യയെ എടുത്ത് ഓടുന്ന മത്സരത്തെ കുറിച്ച് അറിയാമോ? വെറുതേ ഓടുകയല്ല, ഓട്ടത്തിനിടയ്ക്ക് പ്രതിബദ്ധങ്ങള്‍ ഏറെയുണ്ടാകും. അതെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയാല്‍ ഭാര്യയുടെ തൂക്കത്തിന്റെ അത്രയും ബിയര്‍ ആയിരിക്കും സമ്മാനമായി ലഭിക്കുക. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെയുണ്ട് ഈ കളി!!!

സൈക്കിളോടിക്കല്‍

സൈക്കിളോടിക്കല്‍

സൈക്കളോജിക്കല്‍ അല്ല, സൈക്കിളോടിക്കല്‍. വെറും സൈക്കിള്‍ ഓടിക്കലല്ല, നഗ്നരായി സൈക്കിള്‍ ഓടിക്കല്‍. പരിസ്ഥിതി സംഘടനകളാണ് പലപ്പോഴും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. സംഗതി നിയമവിരുദ്ധമാണ് കേട്ടോ...

കിടക്ക

കിടക്ക

കിടന്നുറങ്ങാനാണ് നമ്മളൊക്കെ കിടക്ക ഉപയോഗിക്കാറുള്ളത്. എന്നാല്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍ ഏറെ പ്രചാരത്തിലുള്ള ഒരു കളിയാണ് കിടക്കയോടിക്കല്‍. കട്ടിലും കിടക്കയും കൂടിയുള്ള സംവിധാനത്തിന് നാല് ചക്രം ഘടിപ്പിക്കും. എന്നിട്ട് ഒരു ഓടിക്കലാണ്.....ഒരു ടീമില്‍ അഞ്ച് പേരാണ് ഉണ്ടാവുക!!! ബെഡ് റേസ് എന്നാണ് കളിയുടെ പേര്.

ഗോഷ്ടി

ഗോഷ്ടി

മുഖം കൊണ്ട് ഗോഷ്ടി കാണിച്ചാല്‍ നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ നല്ല തല്ലാകും കിട്ടുക. എന്നാല്‍ ഏറ്റവും വൃത്തികേടായി ഗോഷ്ടി കാണിക്കുന്നതിനും ഉണ്ട് ഒരു മത്സരം. ബ്രിട്ടനിലാണ് ഇതിന്റെ തുടക്കം.ലോക ഗര്‍ണിങ് മത്സരം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഗുസ്തി

ഗുസ്തി

നമ്മുടെ നാട്ടിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു കായിക വിനോദം ആയിരുന്നു ഗുസ്തി. മല്ലന്‍മാര്‍ എണ്ണയൊക്കെ തേച്ച് പിടിപ്പിച്ചാണ് ഗുസ്തിക്കിറങ്ങുക. എന്നാല്‍ തുര്‍ക്കിയിലെ ഈ ഗുസ്തിയില്‍ മല്ലന്‍മാര്‍ എണ്ണയില്‍ കുളിച്ചായിരിക്കും ഗോദയിലിറങ്ങുക. പിടിച്ചാല്‍ വഴുതിപ്പോകും!

ബോസ്സ ബോള്‍

ബോസ്സ ബോള്‍

വോളിബോള്‍ ആണോ? അല്ല. ഫുട്‌ബോള്‍? അതും അല്ല. ജിംനാസ്റ്റിക്‌സ് ആണോ... ഏയ് അല്ലേയല്ല!!! എന്നാല്‍ ഇതെല്ലാം ചേര്‍ന്ന ഒരു കളിയാണ് ബോസ്സബോള്‍... 2004 ല്‍ സ്‌പെയിനില്‍ ആണ് ഈ കളിയുടെ ഉദയം.

ഇസ്തിരിയിടാന്‍

ഇസ്തിരിയിടാന്‍

വസ്ത്രങ്ങള്‍ തേക്കുക അല്ലെങ്കില്‍ ഇസ്തിരി ഇടുക എന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അതിനും ഒരു മത്സരമുണ്ട്. സാധാരണ പോലെ വീട്ടിലെ മേശയുടെ മുകളില്‍ വച്ചല്ല ഇസ്തിരിയിടേണ്ടത്, ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ വച്ച് വേണം. എക്‌സ്ട്രീം അയേണിങ് എന്നാണ് മത്സരത്തിന്റെ പേര്.

ചെസ്സ് ബോക്‌സിങ്

ചെസ്സ് ബോക്‌സിങ്

ചെസ്സും ബോക്‌സിങും തമ്മില്‍ എന്താണ് ബന്ധം? രണ്ടിലും ബുദ്ധി നിര്‍ബന്ധമാണ്. ചെസ്സിലാണെങ്തില്‍ ബുദ്ധി മാത്രം മതി, ആരോഗ്യം ഒരു പ്രശ്‌നമേയല്ല. പക്ഷേ ചെസ്സ് ബോക്‌സിങ്ങില്‍ രണ്ടും നിര്‍ബന്ധമാണ്. ഒരു റൗണ്ട് ബോക്‌സിങ് ആണെങ്കില്‍ അടുത്ത റൗണ്ട് ചെസ്സ് ആണ്. ഡച്ച് ആര്‍ട്ടിസ്റ്റ് ആയ ലേപെ റൂബിങ് ആണ് ഇതിന് തുടക്കം കുറിച്ചത്.

സൈക്കിള്‍ ബോള്‍

സൈക്കിള്‍ ബോള്‍

കാല് കൊണ്ട് പന്ത് കളിക്കുന്നതാണ് ഫുട്‌ബോള്‍... അപ്പോള്‍ സൈക്കിളുകൊണ്ട് കളിച്ചാല്‍ അതിനെ എന്ത് വിളിക്കും? സൈക്കിള്‍ ബോള്‍!!! ബ്രേക്കില്ലാത്ത സൈക്കിളാണ് ഈ കളിയില്‍ ഉപയോഗിക്കുക. ഒരു ടീമില്‍ രണ്ട് പേര്‍ മാത്രം!!!

ഇതും കളി?

ഇതും കളി?

ഒരു പാലത്തിന്റെ മുകളിലോ അല്ലെങ്കില്‍ പുഴയുടെ അരികിലോ നില്‍ക്കുക. അവിടെ നിന്ന് ഒരു വടി വെള്ളത്തിലേക്ക് ഇടുക. പ്രത്യേകം മാര്‍ച്ച് ചെയ്ത ഒരു സ്ഥലം ഉണ്ടാകും, അവിടെ ആദ്യം ആരുടെ വടിയാണോ പ്രത്യക്ഷപ്പെടുന്നത്, അയാളാണ് വിജയി. പൂസ്റ്റിക് എന്നാണ് ഇതിന്റെ പേര്. ലോക പൂസ്റ്റിക് ചാമ്പ്യന്‍ഷിപ്പ് ഇംഗ്ലണ്ടിലെ തെംസ് നദിയിലാണ് എല്ലാ വര്‍ഷവും നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+