നിങ്ങളുടെ ഇമെയിലുകള്‍ ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍
ആശയവിനിമയം ഇമെയിലൂടെ നടത്തുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും, ജോലിയ്ക്ക് അപേക്ഷിക്കുന്നതിനും, വിവരങ്ങള്‍ അറിയിക്കുന്നതിനും അങ്ങനെ എന്തിനും ഏതിനും ഇമെയിലുകളാണ് പ്രധാന മാര്‍ഗം.
നിങ്ങള്‍ അയക്കുന്ന മെയിലുകള്‍ നിങ്ങളുടെ വ്യക്തിത്വത്തെയും ആവശ്യകതയെയും വ്യക്തമാകും. ബിസിനസ്സില്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ 16 മണിക്കൂറാണ് ഒരാഴ്ചയില്‍ മെയിലുകള്‍ വായിക്കാനും അയക്കാനും ചിലവഴിക്കുന്നത്. മെയിലുകള്‍ അയക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഉദ്ദേശ്യം വ്യക്തമായിരിക്കണം
നിങ്ങള്‍ അയക്കുന്ന മെയിലുകള്‍ എന്ത് ആവശ്യത്തിനാണ് അയക്കുന്നത് എന്ന് നിങ്ങള്‍ക്ക് വ്യക്തമായ ബോധ്യം വേണം.

ചുരുക്കി എഴുതുക
പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമായി ചുരുക്കി എഴുതണം. കാര്യങ്ങള്‍ നീട്ടി വലിച്ച് എഴുതുന്നത് വായിക്കുന്നവര്‍ക്ക് മടുപ്പുണ്ടാകും.

വിഷയം വ്യക്തമായി എഴുതണം
നിങ്ങള്‍ എന്താവശ്യത്തിനാണ് മെയില്‍ അയക്കുന്നത് എന്ന വിഷയം വ്യക്തമായി എഴുതിയിരിക്കണം.

കാര്യത്തിലേക്ക് വേഗം എത്തണം
പറയാന്‍ ഉദ്ദേശിക്കുന്ന പോയിന്റിലേക്ക് അവസാനം എത്തരുത്. ആദ്യത്തെ രണ്ട് മൂന്ന് വരിക്കുള്ളില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കണം.

പാരഗ്രാഫുകള്‍
നിങ്ങളുടെ എഴുത്തിന്റെ ശൈലി പോലും ശ്രദ്ധിക്കപ്പെട്ടേക്കാം. പാരഗ്രാഫ് തിരിക്കുന്നത്, ഫോണ്ട്, തലക്കെട്ട് എല്ലാം ആകര്‍ഷമായിരിക്കണം.

വിഷയത്തില്‍ ഉറച്ച് നില്‍ക്കുക
പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍ നിന്നും തെന്നി മാറാത്തെ ഉറച്ച് നില്‍ക്കണം.

സ്മാര്‍ട്ട് ഫോണില്‍ മെയില്‍ അയക്കരുത്
സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മെയിലുകള്‍ അയക്കാത്തിരിക്കുന്നതാണ് നല്ലത്. മെയിലുകള്‍ അയക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും നല്ല മാര്‍ഗം കമ്പ്യൂട്ടര്‍ തന്നെയാണ്.












Click it and Unblock the Notifications