എട്ടുകോടിയുടെ നോട്ടുകളും സ്വർണാഭരണങ്ങളും നവരാത്രിക്ക് ഈ ക്ഷേത്രം അലങ്കരിച്ചതുകണ്ടോ
സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒക്കെ ആഘോഷമാണ് നവരാത്രി. ഇന്ത്യയില്‍ വളരെ വിപുലമായിട്ടാണ് നവരാത്രി ആഘോഷിക്കാറ്. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം. ഒമ്പത് രാത്രിയും ഒമ്പത് പകലും നീണ്ടുനില്‍ക്കുന്ന ആഘോഷം. പലതരത്തിലുള്ള ആഘോഷങ്ങൾ ആണ് നടക്കാറ്..നിറം വർണം അങ്ങനെ വേണ്ട കണ്ണും ഒപ്പം മനസ്സും നിറയുന്ന ആഘോഷം തന്നെ.
ഇപ്പോൾ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശാഖപട്ടണത്തിൽ ഒരു ക്ഷേത്രം എങ്ങനെയാണ് തയ്യാറെടുത്ത് നിൽക്കുന്നതെന്ന് അറിഞ്ഞാൽ ആരായാലും ഒന്ന് അന്തംവിട്ടുപോകും. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കാം ഇങ്ങനൊരു തയ്യാറെടുപ്പിനെക്കുറിച്ച് നമ്മൾ കേൾക്കുന്നത്. എന്താണ് പ്രത്യേകത എന്നല്ലേ നോക്കാം.

135 വര്‍ഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരി ദേവി ക്ഷേത്രമാണ് നവരാത്രിക്കായി പ്രത്യേക രീതിയിൽ ഒരുങ്ങിയത്. എട്ടു കോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടാണ് ഈ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്.

നവരാത്രി ആഘോഷങ്ങൾക്ക് വേണ്ടിയാണ് ക്ഷേത്രത്തെ ഇങ്ങനെ അണിയിച്ചൊരുക്കിയത്. വാർത്ത കേട്ടവർക്കൊന്നും ഇതുവരെ അമ്പരപ്പ് മാറിയില്ല. ഇത്രയും പണവും സ്വർണവുമൊക്കെ എവിടെ നിന്നാണെന്ന സംശയമല്ലേ..

ക്ഷേത്രം അലങ്കരിക്കാൻ വേണ്ടി ഉപയോഗിച്ച പണവും സ്വര്‍ണാഭരണങ്ങളും ഒക്കെ നാട്ടുകാരുടേതാണ്, ആഘോഷം കഴിയുമ്പോള്‍ അതെല്ലാം അവര്‍ക്ക് തന്നെ തിരികെ നല്‍കും. ഇത് ക്ഷേത്ര ട്രസ്റ്റിലേക്ക് പോകില്ല. ഇതാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. എന്തായാലും വളരെ വ്യത്യസ്തമായ ആഘോഷം തന്നെയാണ്.

കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതല്‍ ഒന്‍പത് ദിനങ്ങളിലായിട്ടാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒന്‍പത് ദിനങ്ങളില്‍ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് ദിനങ്ങളില്‍ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളില്‍ സരസ്വതിയായും സങ്കല്‍പിച്ച് ആരാധിക്കുന്നു.












Click it and Unblock the Notifications