45കാരന് 18കാരന്റെ ചര്‍മ്മവും ആരോഗ്യവും; ചെലവ് 16 കോടി, മൂക്കത്ത് കൈവച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വാര്‍ത്ത കേട്ടാല്‍ നിങ്ങള്‍ എല്ലാവരും ഒന്നു മൂക്കത്ത് വിരല്‍ വയ്ക്കും.

പ്രായമാകുമ്പോള്‍ ആളുകളുടെ ശരീരപ്രകൃതിയില്‍ ഓരോ മാറ്റങ്ങള്‍ വന്നുതുടങ്ങും. എന്നാല്‍ ചുറുചുറുക്കുള്ള ആരോഗ്യം നിലനിര്‍ത്താന്‍ വരും വ്യായാമങ്ങള്‍ ചെയ്യുന്നവരുണ്ട്. ചിലരുടെ ശരീരം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. അത് കൃത്യമായി പുലര്‍ത്തുന്ന വ്യായാമവും ഭക്ഷണരീതിയും കൊണ്ടുമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വാര്‍ത്ത കേട്ടാല്‍ നിങ്ങള്‍ എല്ലാവരും ഒന്നു മൂക്കത്ത് വിരല്‍ വയ്ക്കും.
45കാരനായ ഒരു കോടീശ്വരൻ 18 വയസുള്ളവരുടെ ശരീരപ്രകൃതിക്ക് വേണ്ടി ചെയ്ത കാര്യമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഇതിന് വേണ്ടി രണ്ട് മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. അതായത് ഏകദേശം 16 കോടി രൂപ. ബ്ലൂംബെര്‍ഗ് പറയുന്നതനുസരിച്ച്, കോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ ഒരു വര്‍ഷം 2 മില്യണ്‍ ഡോളര്‍ വരെ ചിലവാകുന്ന ഒരു ചെലവേറിയ ചികിത്സയ്ക്ക് വിധേയമായിരിക്കുകയാണ്.
18 വയസ്സുകാരന്റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 വയസ്സുകാരന്റെ ഹൃദയവും 28 വയസ്സുകാരന്റെ ചര്‍മ്മവും ലഭിക്കുമെന്ന് അവകാശപ്പെടുന്ന ചികിത്സയാണ് അവര്‍ ചെയ്തിരിക്കുന്നത്. സോഫ്‌റ്റ്വെയര്‍ സംരഭകയായ യുവാവ് 30ല്‍ കൂടുതല്‍ ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദരുമാണ് ദിവസേന നിരീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഈ ചികിത്സയ്ക്ക് ഇത്രയും ചെലവ് വരുന്നത്. റീജനറേറ്റീവ് മെഡിസിന്‍ ഫിസിഷ്യന്‍ ഒലിവര്‍ സോള്‍മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രയാന്‍ ജോണ്‍സന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
സോള്‍മാനും ജോണ്‍സണും വാര്‍ദ്ധക്യം, ആയുര്‍ദൈര്‍ഘ്യം എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ വായിക്കുകയും അതിന് ശേഷം യോജിക്കുന്ന ഏറ്റവും നൂതനമായ ചികിത്സാ രീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം മാത്രം തന്റെ ചികിത്സയ്ക്കാണ് രണ്ട് മില്യണ്‍ യു എസ് ഡോളറാണ് ഇദ്ദേഹം ചെലവഴിച്ചിരിക്കുന്നത്.












Click it and Unblock the Notifications