2.3 അടി നീളം; അസിം മന്‍സൂരിക്ക് മാംഗല്യം; പ്രധാനമന്ത്രിക്കും യോഗിക്കും ക്ഷണക്കത്ത്
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഒരു കോസ്‌മെറ്റിക്ക് സ്‌റ്റോര്‍ നടത്തുന്ന 2.3 അടി ഉയരമുള്ള അസീം മന്‍സൂരിയുടെ വിവാഹമാണ് നവംബര്‍ മാസത്തില്‍. തന്റെ ഉയരക്കുറവ് മൂലം വാര്‍ത്തകളില്‍ ഇടം നേടിയ മന്‍സൂരിയുടെ ആഗ്രഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ക്ഷണിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

നവംബറില്‍ ഞാന്‍ വിവാഹിതനാകും. ഞാന്‍ എന്റെ വിവാഹ ക്ഷണക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കും. ഞാന്‍ ഡല്‍ഹിയില്‍ പോയി അവരെ ക്ഷണിക്കുമെന്ന് അസീം മന്‍സൂരി എഎന്‍ഐയോട് പറഞ്ഞു. പൊക്കം കുറവായതിനാല്‍ ഒരു പങ്കാളിയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായ കാര്യമായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മന്‍സൂരി വധുവിനെ തേടുകയായിരുന്നു.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അദ്ദേഹം പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വധുവിനെ കണ്ടെത്താന്‍ സഹായിക്കാന്‍ അദ്ദേഹം അന്നത്തെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമീപിച്ചിരുന്നു. തനിക്കായി ഒരാളെ ത്തം കണ്ടെത്തുക എന്നത് മന്‍സൂരിക്ക് ഒരു വെല്ലുവിളിയായിരുന്നു. അഞ്ചാം ക്ലാസില്‍ നിന്ന് പഠനം ഉപേക്ഷിച്ച മന്‍സൂരിക്ക് ഇപ്പോള്‍ ഹാപൂരില്‍ നിന്ന് ഒരു വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞു.

തന്റെ ജീവിത പങ്കാളിയെ കഴിഞ്ഞ വര്‍ഷമാണ് മന്‍സൂരി കണ്ടെത്തിയത്. ഹാപൂരില്‍ നിന്നുള്ള 3 അടി ഉയരമുള്ള ബുഷറയാണ് മന്‍സൂരിയുടെ വധു. ബുഷറയുമായി 2021 ഏപ്രിലില്‍ അസീം മന്‍സൂരി വിവാഹനിശ്ചയം നടത്തിയിരുന്നു. ബുഷാറ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചു. അതുകൊണ്ടാണ് വിവാഹം ഒരു വര്‍ഷം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചത്.

മന്‍സൂരിയും ബുഷാറയും നവംബര്‍ 7 ന് ആണ് വിവാഹിതരാകുന്നത്. വിവാഹ ദിവസം മന്‍സൂരിക്ക് ഒരു പ്രത്യേക ഷെര്‍വാണിയും സ്യൂട്ടുമാണ് വസ്ത്രം. മന്‍സൂരി ഒരു കോസ്‌മെറ്റിക് സ്റ്റോര്‍ നടത്തുകയാണ്. കൈരാന ആസ്ഥാനമായുള്ള കുടുംബത്തിലെ ആറ് സഹോദരങ്ങളില്‍ ഇളയവനാണ് മന്‍സൂരി. അഞ്ചാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മന്‍സൂരി കോസ്‌മെറ്റിക്‌സ് സ്റ്റോറില്‍ സഹോദരങ്ങളെ സഹായിക്കാന്‍ തുടങ്ങുകയായിരുന്നു.












Click it and Unblock the Notifications