Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പരീക്ഷ ഹാളിലേക്ക്; യുവതിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

baby

പരീക്ഷ എന്ന് കേട്ടാല്‍ ആര്‍ക്കായാലും ഒരു ആശങ്കയുണ്ടാകും. എങ്ങനെയെങ്കിലും പരീക്ഷ ഒന്ന് ജയിച്ചു കിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കും. പലപ്പോഴും പഠിച്ചില്ലെന്ന കാരണമൊക്കെ പറഞ്ഞ് പലരും പരീക്ഷ എഴുതാതിരിക്കുന്നതൊക്കെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഒരു യുവതി. ബീഹാറില്‍ നിന്നുള്ള ഈ യുവതി പ്രസവത്തിന് പിന്നാലെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ എത്തിയിരിക്കുകയാണ്. ഇതോടെ ഈ 22കാരിയുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രുക്മിണി കുമാരി

രുക്മിണി കുമാരി

ബീഹാറിലെ ബങ്ക ജില്ലിയില്‍ നിന്നുള്ള രുക്മിണി കുമാരി എന്ന യുവതിയാണ് ലേബര്‍ റൂമില്‍ നിന്നും നേരെ പരീക്ഷ ഹാളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രി പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ രുക്മിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആ വിഷമം രുക്മിണിയെ അലട്ടി

ആ വിഷമം രുക്മിണിയെ അലട്ടി

പ്രസവ വേദനയില്‍ ആശുപത്രിയില്‍ എത്തുമ്പോഴും രുക്മിണിയുടെ ചിന്ത നടക്കാനിരിക്കുന്ന സയന്‍സ് പരീക്ഷയെ കുറിച്ചായിരുന്നു. പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് വിഷമം രുക്മിണയെ അലട്ടിയിരുന്നു. എന്നാല്‍ തന്നെ എങ്ങനെയെങ്കിലും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു ഡോക്ടറോടും ബന്ധുക്കളോടും ആവശ്യപ്പെട്ടത്.

22ാം വയസില്‍ പത്താം ക്ലാസ് പരീക്ഷ

22ാം വയസില്‍ പത്താം ക്ലാസ് പരീക്ഷ

തുടര്‍ന്ന് പ്രവസം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം കുടുംബാംഗങ്ങളുടെയും ഡോക്ടറുടെയും അനുമതിയോടെ ആംബുലന്‍സില്‍ രുക്മിണി പരീക്ഷ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. തന്റെ മക്കള്‍ക്ക് മുന്നില്‍ വിദ്യാഭ്യാസമുള്ള അമ്മയായിരിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് രുക്മിണി പത്താം ക്ലാസ് പരീക്ഷ 22ാം വയസില്‍ എഴുതാന്‍ തീരുമാനിച്ചത്.

ആണ്‍കുഞ്ഞ് പിറന്നു

ആണ്‍കുഞ്ഞ് പിറന്നു

ചൊവ്വാഴ്ചയായിരുന്നു കണക്ക് പരീക്ഷയുണ്ടായിരുന്നത്. ഈ പരീക്ഷ എഴുതുമ്പോള്‍ തന്നെ തനിക്ക് അസ്വസ്ഥതകള്‍ അലട്ടിയിരുന്നു. അടുത്ത ദിവസം നടക്കാനിരിക്കുന്ന സയന്‍സ് പരീക്ഷ എഴുതാനാകുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ രാത്രി വൈകി വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെ എന്റെ മകന്‍ ജനിച്ചെന്ന് രുക്മിണി പറഞ്ഞു.

സ്ത്രീകള്‍ക്ക് ഒരു ഉത്തമ മാതൃക

സ്ത്രീകള്‍ക്ക് ഒരു ഉത്തമ മാതൃക

തന്റെ മകന്‍ നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്ന് രുക്മിണി പറഞ്ഞു. നാളെ അവന്റെ മുന്നില്‍ എനിക്ക് ഒരു മാതൃകയാകണമെങ്കില്‍ എനിക്ക് വിദ്യാഭ്യാസം വേണമെന്നും രുക്മിണി വ്യക്തമാക്കി. രുക്മിണിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്. വിവാഹശേഷം പഠനം ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് രുക്മിണി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+