25 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റി, രണ്ടര ലക്ഷം മാസ വാടക, ബെംഗളൂരുവിലെ ഫ്‌ളാറ്റ് വില വൈറല്‍
ബെംഗളൂരു: ഒരു ഫ്‌ളാറ്റ് താമസിക്കാനായി ലഭിക്കാന്‍ എത്ര ബുദ്ധിമുട്ടുണ്ട്. വലിയ നഗരങ്ങളില്‍ ശരിക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. ബെംഗളൂരുവിലാണെങ്കില്‍ ഈ കഷ്ടം ഇരട്ടിയാകും. അതേസമയം ബെംഗളൂരുവില്‍ ഫ്‌ളാറ്റിനായി നല്‍കേണ്ട തുകയുടെ വിവരങ്ങള്‍ അടുത്തിടെ ഒരു യുവാവ് പങ്കുവെച്ചിരുന്നു. ഇത് വൈറലായിരിക്കുകയാണ്.
നേരത്തെ വീട് കിട്ടണമെങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിക്കണമെന്ന നിബന്ധന അടക്കം വെച്ചത് ബെംഗളൂരുവിലുള്ള വീട്ടിലായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാനായി നല്‍കേണ്ട തുകയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.അതേസമയം ഇതിന്റെ വില കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. ട്വിറ്റര്‍ യൂസറായ തേജസ്വി ശ്രീവാസ്തവ എന്ന യൂസറാണ് ഈ ഫ്‌ളാറ്റിന്റെ വിലയെ കുറിച്ച് ട്വീറ്റ് ചെയ്തത്.

നോ ബ്രോക്കര്‍ ആപ്പില്‍ ഈ ഫ്‌ളാറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്െസ്ആര്‍ ലോഔട്ട് മേഖലയിലാണ് ഈ ഫളാറ്റ് സ്ഥിതി ചെയ്യുന്നത്. 5195 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ഫ്‌ളാറ്റുള്ളത്. മാസം രണ്ടരലക്ഷം നല്‍കണം എന്ന് ഇതിന്റെ വെബ്‌സൈറ്റിലുണ്ട്. അതേസമയം സുരക്ഷാ ഡെപ്പോസിറ്റായി നല്‍കേണ്ട തുകയുടെ കാര്യമാണ് അമ്പരപ്പിച്ചത്. 25 ലക്ഷം രൂപയാണ് ഈ തുക ഇനത്തില്‍ കെട്ടിവെക്കേണ്ടത്. ഒരു കാരണവശാലും ഫ്‌ളാറ്റ് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ആപ്പില്‍ ഇക്കാര്യങ്ങളും നല്‍കിയിട്ടുണ്ട്.
25 ലക്ഷം രൂപ സുരക്ഷ ഡെപ്പോസിറ്റായി നല്‍കാന്‍ വായ്പക്കായി അപേക്ഷിക്കാമെന്നും,അതിനായിട്ടുള്ള ഓപ്ഷനും ഇവര്‍ നല്‍കിയിട്ടുണ്ട്. ഇതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. അങ്ങനെയാണെങ്കില്‍ ഈ ഫ്‌ളാറ്റ് വാങ്ങാന്‍ തന്റെ വൃക്ക ദാനം ചെയ്യേണ്ടി വരും. അതിനായുള്ള ഓപ്ഷനും ഇവര്‍ നല്‍കണമെന്നാണ് തേജസ്വി ശ്രീവാസ്തവ പരിഹാസ രൂപേണ കുറിച്ചത്. നിരവധി പേര്‍ നോബ്രോക്കര്‍ കോമിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവര്‍ വായ്പകള്‍ നല്‍കുന്നത് നിയമപ്രകാരമാണോ എന്ന് വരെ യൂസര്‍മാര്‍ ചോദിക്കുന്നു. തവണകളായി തുക അടയ്ക്കുമ്പോള്‍ അതിന്റെ പലിശ ഫ്‌ളാറ്റ് ഉടമയ്ക്കാണോ ലഭിക്കുകയെന്നും ഒരു യൂസര്‍ ചോദിച്ചു. ഏത് ലോകത്താണ് ഇവര്‍ ജീവിക്കുന്നതെന്നും ചോദിച്ചവരുണ്ട്.
അതേസമയം തേജസ്വിയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ഫ്‌ളാറ്റിന്റെ യഥാര്‍ത്ഥ വില നോക്കുമ്പോള്‍ ഇത്രയും വലിയ സുരക്ഷ ഡെപ്പോസിറ്റ് വാങ്ങുന്നതില്‍ പ്രശ്‌നമില്ലെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. പൂജ്യം കൂടുതലായി ഇട്ട് പോയതാവുമെന്ന് ചിലര്‍ പരിഹസിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി വരാറുണ്ടെന്ന് മറ്റൊരു യൂസര്‍ ചൂണ്ടിക്കാണിച്ചു. സുരക്ഷാ ഡെപ്പോസിറ്റ് 25 ലക്ഷം വെക്കുന്നത് ആര്‍ക്കും നല്‍കാനാവാത്ത കാര്യമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇക്കാര്യം പിന്‍വലിച്ചിട്ടില്ല.












Click it and Unblock the Notifications