ടിക് ടോക്കിലെ വൈറല്‍ വിദ്യ ഉപയോഗിച്ച് മുട്ട പുഴുങ്ങാന്‍ നോക്കി; യുവതിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്ന പലതരത്തിലുള്ള വീഡിയോകള്‍ പലരും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ശ്രമിച്ച് നോക്കാറുള്ളത് പാചക സംബന്ധിയായ വീഡിയോകളായിരിക്കും. യൂട്യൂബിലും ഫേസ്ബുക്കിലും ടിക് ടോക്കിലുമെല്ലാം പാചകം സംബന്ധിയായി നിരവധി വീഡിയോ പേജുകള്‍ ഉണ്ട്. മിക്കവരും ഇതില്‍ പങ്ക് വെക്കുന്ന നുറുങ്ങുകളെല്ലാം പരീക്ഷിച്ച് നോക്കാറുമുണ്ട്.
ഇത്തരത്തില്‍ അടുത്തിടെയായി ടിക് ടോക്കില്‍ ഏറെ പ്രചാരം നേടിയ ഒരു വീഡിയോ ആണ് മൈക്രോ വേവ് ഓവനില്‍ മുട്ട പുഴുങ്ങുന്നത്. നിരവധി പേര്‍ ഈ വീഡിയോ പരീക്ഷിക്കുകയും പങ്ക് വെക്കുകയും ചെയ്തിരുന്നു. ഷഫിയ ബഷീര്‍ എന്ന 37 കാരിയും ഈ വീഡിയോ ഒന്ന് അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയും തന്റെ മുഖമാകെ പൊള്ളലേല്‍ക്കുകയും ചെയ്തു എന്നാണ് ഷാഫിയ ബഷീര്‍ പറയുന്നത്.

Image Courtesy: TikTok
ആരും മൈക്രോ വേവ് ഓവനില്‍ മുട്ട പാചകം ചെയ്യാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു. മേയ് രണ്ടാം വാരമാണ് ഷാഫിയ ബഷീറിന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദുരനുഭവം നേരിടേണ്ടി വന്നത്. വൈറലായ ടിക് ടോക് വീഡിയോ അനുസരിച്ച് ആദ്യം ഒരു മഗില്‍ തിളച്ച വെള്ളമെടുത്തു. ശേഷം അതിലേക്ക് മുട്ടയിടുകയും ചെയ്തു. പിന്നീട് ഇത് മൈക്രോ വേവ് ഓവനിലേക്ക് വെച്ചു.
രണ്ട് മിനിറ്റിന് ശേഷം ഒരു സ്പൂണെടുത്ത് മുട്ട വെന്തോ എന്ന പരിശോധിക്കുന്നതിനിടെ മുട്ട മുഖത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന്റെ ഇടത് വശത്തേ തൊലിയാകെ ഉരിഞ്ഞ് പോയ ഷാഫിയ ബഷീര്‍ വേദന കൊണ്ട് പുളഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഷാഫിയ ബഷീറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ താന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഷാഫിയ ബഷീര്‍ പറഞ്ഞു.
മുട്ട ഇത്തരത്തില്‍ മൈക്രേ വേവ് ഓവനില്‍ പാചകം ചെയ്യുന്നത് അപകടകരമാണ് എന്നും ആരും വൈറലായ ടിക് ടോക് വീഡിയോയിലെ പരീക്ഷണത്തിന് മുതിരരുത് എന്നും ഷാഫിയ ബഷീര്‍ പറഞ്ഞു. സംഭവം തനിക്ക് കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചത് എന്നും ഷാഫിയ ബഷീര്‍ പറഞ്ഞു. ഇതിന് ശേഷം തനിക്ക് മുട്ട കഴിക്കാന്‍ പോലും പേടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആശുപത്രി വാസത്തിന് ശേഷം ഷാഫിയ ബഷീര്‍ വീണ്ടും ടിക് ടോക്കില്‍ സജീവമായിട്ടുണ്ട്.












Click it and Unblock the Notifications