സ്വര്‍ണമല്ല, കുടിവെള്ളമാണ്; ഒരു കുപ്പി വെള്ളത്തിന് 45 ലക്ഷം, കുടിച്ചാല്‍ സംഭവിക്കുന്ന ഗുണങ്ങള്‍
ദിവസം മുഴുവനായും ഒരു തുള്ളി വെള്ളം കുടിക്കാതെ ഇരിക്കുന്നതിന് കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. ഓര്‍ക്കാനും കൂടി തോന്നുന്നില്ല അല്ലേ. ഒരു മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങളില്‍ ഒന്നാണ് കുടിവെള്ളം. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് എന്തു വില കൊടുക്കേണ്ടിവരും. 20 രൂപ, അല്ലേ. എന്നാല്‍ ഒരു ലിറ്റര്‍ വെള്ളത്തിന് ലക്ഷങ്ങള്‍ നല്‍കേണ്ടി വരുന്ന അവസ്ഥ ആലോചിച്ച് നോക്കൂ.
അങ്ങനെയൊക്കെ വേണ്ടി വരുമോ എന്നാണ് ആലോചിക്കുന്നതെങ്കില്‍ സംഭവം ഉള്ളതാണ്. ഒരു കുപ്പി വെള്ളത്തിന് 45 ലക്ഷം രൂപയാണ് നല്‍കേണ്ടത്. അക്വാ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി എന്നാണ് ഈ വില കൂടിയ കുപ്പിവെള്ളത്തിന്റെ പേര്. 2020ല്‍ ഏറ്റവും വിലകൂടിയ കുപ്പിവെള്ളമെന്ന ഗിന്നസ് ലോക റെക്കോര്‍ഡിലും ഈ കുപ്പിവെള്ളം ഇടം നേടിയിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ഈ കുപ്പി വെള്ളത്തിന് 45 ലക്ഷം രൂപ നല്‍കേണ്ടി വന്നത് എന്നാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍, കാരണമുണ്ട്. 24 കാരറ്റ് ഗോള്‍ഡ് അടങ്ങിയ വെള്ളമാണിത്. അതുകൊണ്ടാണ് ഈ വെള്ളത്തിന് ഇത്രയധികം പണം നല്‍കേണ്ടി വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികരാണ് ഈ വെള്ളം കുടിക്കുന്നത്.
സാധാരണക്കാര്‍ക്ക് ഈ കുപ്പിവെള്ളം കിട്ടാക്കനിയാണ്. ഈ വെള്ളത്തില്‍ അഞ്ച് ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ അക്വാ ഡി ക്രിസ്റ്റല്ലോയുടെ ഓരോ കുപ്പിയിലെയും വെള്ളം ഭൂമിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് വരുന്നത്. ഫ്രാന്‍സ്, ഫിജി, ഐസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന നീരുറവകളില്‍ നിന്നാണ് ഈ വെള്ളം ശേഖരിക്കുന്നത്. ഈ വെള്ളത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. സാധാരണ വെള്ളം കുടിക്കുന്നതിനാക്കാള്‍ ഊര്‍ജം ഈ വെള്ളത്തിന് ലഭിക്കുമെന്ന് പറയുന്നു.












Click it and Unblock the Notifications