കണ്ണുടക്കിയത് ആ രണ്ട് ടിക്കറ്റിൽ, തെറ്റിയില്ല; 48കാരിക്ക് ലോട്ടറി അടിച്ച തുക കണ്ടോ, ലക്ഷമല്ല കോടികൾ
ഒരു തവണയെങ്കിലും ലോട്ടറി അടിച്ചിരുന്നെങ്കിൽ കഷ്ടപ്പാടിൽ നിന്നൊക്കെ രക്ഷപ്പെടാമായിരുന്നു എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കുമല്ലേ. എന്നെങ്കിലും ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയിലാണ് പലരും വർഷങ്ങളായി ലോട്ടറി എടുക്കുന്നതും. ചിലരെ തേടി ഭാഗ്യം എത്തിയിട്ടുണ്ടാകാം.
എന്നാൽ ചിലർ ഇപ്പോഴും ഭാഗ്യം കാത്തിരിക്കുകയായിരിക്കാം. ഇനി പറയാൻ പോകുന്നത് 48ാം വയസ്സിൽ ലോട്ടറിയിലൂടെ വമ്പൻ തുക സമ്മാനം അടിച്ച ഒരു സ്ത്രീയെ കുറിച്ചാണ്. സമ്മാനം അടിച്ച ആ ലോട്ടറി വാങ്ങാൻ പോയപ്പോൾ തന്നെ തന്റെ കണ്ണുകളിലുടക്കി എന്നാണ് അവർ പറയുന്നത്.

ഒന്റാറിയോയിലെ കവാർത്ത ലേക്‌സിൽ നിന്നുള്ള ഒരു സ്ത്രീക്കാണ് വൻ ലോട്ടറി സമ്മാനം നേടിയത്. ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ് ഈ സ്ത്രി.. ഒന്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷന്റെ (OLG) ഇൻസ്റ്റന്റ് പ്ലിങ്കോ ആണ് കാരി ഹാൻഡ്‌ലി കളിച്ചത്. $100,000 ആണ് സമ്മാനം നേടിയത്. താൻ മാസത്തിൽ രണ്ട് തവണ ലോട്ടറി എടുക്കാറുണ്ടെന്ന് ഹാൻഡ്ലി പറയുന്നു. എന്നാൽ ഇത്ര വലയി സമ്മാനം ആദ്യമാണ്.
"ഞാൻ ടിക്കറ്റ് വാങ്ങാൻ പോയപ്പോൾ അവയിൽ രണ്ടെണ്ണം കണ്ണിൽ പെട്ടു. അത് കൊണ്ട് അത് രണ്ടെണ്ണം വാങ്ങാമെന്ന് കരുതി, " ടൊറന്റോയിലെ OLG പ്രൈസ് സെന്ററിൽ സമ്മാന തുക വാങ്ങാനെത്തിയ അവർ വ്യക്തമാക്കി. 48-കാരിയുടെ ആദ്യ പ്രധാന വിജയമായിരുന്നു ഇത്. ഞാൻ $100,000 നേടിയതായി ഞാൻ കണ്ടു, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ഞെട്ടിപ്പോയി, അവർ പറഞ്ഞു.
ലോട്ടറി അടിച്ച വിവരം പറയാൻ താൻ തന്റെ പങ്കാളിയെ വിളിച്ചെവന്നും അവർ പറഞ്ഞു. "ഞാൻ ഹൈപ്പർവെൻറിലേറ്റിംഗ് ആയിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല. എനിക്ക് വളരെ ഞെട്ടലും സന്തോഷവുമായിരുന്നു! " ഹാൻഡ്ലി പറഞ്ഞു.
സമ്മാനത്തുക റിട്ടയർമെന്റിനായി സേവ് ചെയ്യാനും കുറച്ച് അവധിക്കാലം ആസ്വദിക്കാനും അവർ പദ്ധതിയിടുന്നു. "5 ഡോളർ ടിക്കറ്റിൽ നിന്ന് ഇത്രയും പണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല," അവർ പറഞ്ഞു.
അതേ സമയം ഇത് പോലെ വിജിയം തേടിയെത്തിയത് ഹാൻഡ്ലിയെ മാത്മല്ല, ക്യൂബെക്കിൽ നിന്നുള്ള ആൾക്കും സമ്മാനമായി ഒരു ദശലക്ഷം ഡോളറിന്റെ ഉയർന്ന സമ്മാനം ലഭിച്ചിരന്നു. ഒരു ലോട്ടറി സ്ക്രാച്ച് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയിരുന്നത്.












Click it and Unblock the Notifications