പഞ്ചഗ്രഹങ്ങളുടെ വിസ്മയം ദൃശ്യമായി, വാനനിരീക്ഷകര്‍ക്ക് വിരുന്നൊരുക്കി അപൂര്‍വ സംഗമം
വാഷിംഗ്ടണ്‍: ബഹിരാകാശത്ത് കാത്തിരുന്ന വിസ്മയം ഇന്ന് രാവിലെ ദൃശ്യമായി. അഞ്ച് ഗ്രഹങ്ങള്‍ ഒരുമിച്ച് നേര്‍രേഖയിലാണ് കാണാനായത്. സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ഇത് ദൃശ്യമായത്. നെപ്റ്റിയൂണ്‍, വ്യാഴം, ശനി, യുറാനസ്, ബുധന്‍, എന്നീ അഞ്ച് ഗ്രഹങ്ങളാണ് നേര്‍ക്കുനേര്‍ വന്നത്.
ഓരോ ഘട്ടങ്ങളായിട്ടാണ് ഇവ നമ്മുടെ കണ്ണിന് മുന്നിലേക്ക് എത്തിയത്. ഗ്രഹങ്ങളില്‍ ഭൂരിഭാഗവും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവും. തെളിഞ്ഞ ആകാശമുണ്ടെങ്കിലേ കാണാനാവൂ എന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാനനിരീക്ഷകര്‍ക്കെല്ലാം തടസ്സങ്ങളൊന്നുമില്ലാതെ തന്നെ ഈ ദൃശ്യവിസ്മയം കാണാന്‍ സാധിച്ചു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇവ ആകാശത്ത് തെളിഞ്ഞ് വന്നതെന്ന് നാസ അറിയിച്ചു. ചന്ദ്രന്‍, ജൂപിറ്റര്‍, ശനി, എന്നിവയാണ് ആദ്യം നേര്‍ രേഖയില്‍ വന്നത്. ഇവ കൃത്യമായ നേര്‍ രേഖയിലായിരിക്കില്ലെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
ഒരേ നിരയിലാണ് വരികയെങ്കിലും, ചെറിയ തോതില്‍ ഉയര്‍ച്ച താഴ്ച്ചകളുണ്ടാവും. നെപ്റ്റിയൂണും, യുറാനസും നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല. ഇവയിലെ പ്രകാശത്തിന്റെ അളവിനനുസരിച്ചാണ് ദൃശ്യമാകുക.
ബഹിരാകാശ ടെലസ്‌കോപ്പ് ഉള്ളവര്‍ തീര്‍ച്ചയായും ഈ രണ്ട് ഗ്രഹങ്ങളെയും ദര്‍ശിച്ചിട്ടുണ്ടാവും. എന്നാല്‍ ഇവ കണ്ണുകള്‍ കൊണ്ട് കാണാനാവാത്തതിന് മറ്റ് കാരണങ്ങളുമുണ്ട്.
ഭൂമിയില്‍ നിന്ന് വളരെ ദൂരത്തിലാണ് ഈ ഗ്രഹങ്ങളുള്ളത്. ക്ഷീരപഥത്തിന്റെ അങ്ങേയറ്റത്താണെന്ന് പറയാം. യുറാനസാണെങ്കില്‍ ജൂപിറ്ററിന്റെ ഏഴ് ഡിഗ്രി താഴെയാണ്. അതുകൊണ്ട് ഇതിനെ നേരിട്ട് കാണാന്‍ സാധിക്കില്ല.
ശനിയുടെ വരവോടെയാണ് ഈ ദൃശ്യവിസ്മയം ആരംഭിച്ചത്. രണ്ടാമതായി നെപ്റ്റിയൂണും, ജൂപിറ്ററും യുറാനസും, മെര്‍ക്കുറിയും, എത്തി. പഞ്ചഗ്രഹങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍, മൂന്ന് ഗ്രഹങ്ങളെയാണ് നമുക്ക് ടെലസ്‌കോപ്പോ, ബൈനോക്കുലറുകളോ ഇല്ലാതെ തന്നെ കാണാനാവുക. മെര്‍ക്കുറി, ജൂപിറ്റര്‍, ശനി, എന്നീ ഗ്രഹങ്ങളാണത്. ബാക്കിയുള്ള രണ്ട് ഗ്രഹങ്ങളെ കാണാന്‍ ടെലസ്‌കോപ്പ് ആവശ്യമാണ്.
അപൂര്‍വ ദൃശ്യങ്ങള്‍ കാണാനായി നാസ പ്രത്യേക സൗകര്യങ്ങള്‍ തന്നെ ഒരുക്കിയിരുന്നു. നാസ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ഇതിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. അതേസമയം ജൂലായില്‍ കൂടി ഗ്രഹങ്ങളുടെ ഇത്തരമൊരു ദൃശ്യവിസ്മയം കാണാന്‍ സാധിക്കും.
ജൂലായ് 22നാണ് അത് ദൃശ്യമാകുക. ഈ വര്‍ഷം ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന അവസാന കാഴ്ച്ചയായിരിക്കും ഇത്. ചൊവ്വ, വീനസ്, മെര്‍ക്കുറി എന്നിവയാണ് ഒരേ നിരയില്‍ വരിക. 2024, 2025 വര്‍ഷങ്ങളിലും ഇതേ ദൃശ്യവിസ്മയം ആവര്‍ത്തിക്കും. എന്നാല്‍ ഇവ എല്ലാ രാജ്യങ്ങളിലും ദൃശ്യമാകാന്‍ സാധ്യത കുറവുമാണ്.












Click it and Unblock the Notifications