5ജി സിഗ്നലുകള്‍ ഭൂമിക്ക് ഭീഷണി: അന്യഗ്രഹജീവികള്‍ പിന്തുടര്‍ന്ന് എത്താം, ഇത കാരണങ്ങള്‍
വാഷിംഗ്ടണ്‍: പുതിയൊരു പഠനത്തിന്റെ ഞെട്ടലിലാണ് ശാസ്ത്രലോകം ഇപ്പോള്‍. ലോകത്തെ തന്നെ മാറ്റി മറിക്കുമെന്ന് കരുതുന്ന 5ജി നെറ്റ് വര്‍ക്ക് ശൃംഖലകള്‍ മാനവരാശിക്ക് തന്നെ ഭീഷണിയാവുമെന്നാണ് കണ്ടെത്തല്‍. കാരണം ഇതിന്റെ സിഗ്നല്‍ വഴി അന്യഗ്രഹജീവികള്‍ ഭൂമിയിലെത്താന്‍ സാധ്യത വളരെ കൂടുതലാണെന്ന് പഠനം പറയുന്നു.
വളരെ ആഴത്തിലുള്ള വിവരങ്ങളാണ് ഈ പഠനത്തില്‍ ഉള്ളത്. ഭൂമിയുടെ മൊബൈല്‍ ട്രാന്‍സ്മിഷന്‍ മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാവുന്നതാണ്. തീര്‍ച്ചയായും അന്യഗ്രഹജീവികളുടെ കൈവശമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തില്‍ ഇവ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇതോടെ മനുഷ്യര്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് അന്യഗ്രഹ ജീവികള്‍ കണ്ടെത്തുമെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫൈവ് ജി സിഗ്നലുകള്‍ ഈ അന്യഗ്രഹജീവികളെ നേരെ ഭൂമിയിലെത്തിക്കും. ഒരുപക്ഷേ ഇത് നല്ലതോ ചീത്തയോ ആകാം. പക്ഷേ 5ജി വളരെ മുന്നേറ്റമുണ്ടാക്കിയ ഇന്റര്‍നെറ്റ് സിഗ്നലുകളാണ്. ഇത്തരം വയര്‍ലെസ് സാങ്കേതികവിദ്യ അന്യഗ്രജീവികളുമായി ബന്ധപ്പെടാന്‍ മനുഷ്യരെ സഹായിക്കും. നിലവില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളും ഉപഗ്രഹ സാങ്കേതിക വിദ്യക്കും, ആശയവിനിമയത്തിനുമൊക്കൊണ് 5ജി ഉപയോഗിക്കുന്നത്.
റോയല്‍ ആസ്ട്രണോമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് അന്യഗ്രജീവികള്‍ വൈകാതെ ഭൂമിയിലെത്തുമെന്നും, 5ജി കാരണക്കാരാവുമെന്നും പറുന്നത്. സാങ്കേതികപരമായും-ബുദ്ധിപരമായുമെല്ലാം വളരെ മുന്നിട്ട് നില്‍ക്കുന്ന അന്യഗ്രഹജീവികളായിരിക്കും ഭൂമിയിലെത്തുകയെന്നും പഠനത്തില്‍ പറയുന്നു.

നിലവില്‍ ഭൂമിയില്‍ ശക്തമായ കേബിള്‍ ടിവി, ഇന്റര്‍നെറ്റ് എന്നിവ വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. പണ്ടത്തെ പോലെ ടിവി സിഗ്നലുകള്‍ അത്ര ശക്തമല്ല. അതുകൊണ്ട് റേഡിയേഷന്‍ ലീക്ക് ഇത്ര കാലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫൈജിയുടെ വരവോടെ റേഡിയോ എമിഷന്‍സ് വര്‍ധിച്ചിരിക്കുകയാണ്.
ഭൂമിയിലുള്ളവര്‍ തന്നെയാണ് ഇതിന് കാരണക്കാര്‍. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷനുകള്‍ അത്തരത്തില്‍ അന്യഗ്രഹജീവികളെ ആകര്‍ഷിക്കാന്‍ കരുത്തുള്ളവയാണ്. ഇതിലൂടെ നമ്മുടെ സംഭാഷണങ്ങള്‍ അടക്കമുള്ള അന്യഗ്രഹജീവികള്‍ കേള്‍ക്കാനും സാധ്യതയുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റമീറോ സൈഡി പറഞ്ഞു.
അതേസമയം ക്ഷീരപഥത്തില്‍ മനുഷ്യന് സമാനമായ ജീവജാലങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഈ സിഗ്നലുകള്‍ സഹായിക്കുമെന്ന് പഠനം പ റയുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ ഭൂമിയുടെ റേഡിയോ ലീക്കേജില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഇതിന് ചൈന, ജപ്പാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ വലിയ സംഭാവന ചെയ്തിട്ടുണ്ട്.
അന്യഗ്രഹജീവികള്‍ക്ക് സമാനമായ നാഗരികത അവര്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ പ്രശ്‌നമാണ്. ഭൂമിക്ക് സമാനമായ രീതിയുള്ള ഒരു ഗ്രഹത്തിന്റെ കോപ്പി അവര്‍ എടുക്കാനും സാധ്യത കൂടുതലാണ്. കാരണം അവര്‍ക്കില്ലാത്ത പലതും നമ്മുടെ ബുദ്ധിയിലുണ്ട്. അത് മറ്റൊരു തരത്തില്‍ രൂപപ്പെടുത്തിയെടുക്കാനാണ് അന്യഗ്രഹജീവികള്‍ കരുതുന്നതെന്നാണ് സൂചന.

Click it and Unblock the Notifications