Get Updates
Get notified of breaking news, exclusive insights, and must-see stories!

88ാം വിവാഹത്തിന് ഒരുങ്ങി 61 കാരന്‍..വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീക്കൊരു പ്രത്യേകതയുണ്ട്‌

എണ്‍പത്തിയെട്ടാം തവണ കല്യാണം കഴിക്കാന്‍ പോകുന്ന ഒരു 61 കാരനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒന്നിലധികം വിവാഹം ചെയ്ത ഒരുപാട് ആളുകളുടെ കഥകള്‍ നമ്മള്‍ കേട്ടുകാണും. പല കൗതുകരമായ സംഭവങ്ങളെക്കുറിച്ചും കേട്ടുകാണും. എന്നാല്‍ അവരെ പോലെയല്ല ഇദ്ദേഹം. അദ്ദേഹത്തിന്റെ എണ്‍പത്തിയെട്ടാം വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.

അത് എന്താണെന്നറിയണ്ടേ. വിശദമായി തന്നെ അറിയാം... ഈ കഥയിലെ കഥാപാത്രത്തെ നമുക്ക് കാന്‍ എന്നുവിളിക്കാം,യഥാര്‍ത്ഥ പേര് ഇതല്ല. ഇദ്ദേഹം എണ്‍പത്തിയെട്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

1

പടിഞ്ഞാറന്‍ ജാവയിലെ മജലെങ്കയില്‍ നിന്നുള്ള കര്‍ഷകനാണ് കാന്‍. ഇത്തവണത്തെ വിവാഹത്തിന് ഒരി പ്രത്യേകതയുണ്ട്. ഇത് കാന്‍ അങ്ങോട്ട് പോയി കഴിക്കുന്നതല്ല. ഈ സ്ത്രീ കാനെ തേടി ഇങ്ങോട്ട് വന്നതാണ്. ആ സ്ത്രീക്ക് ഒരു പ്രത്യേകതയുണ്ട്. അതുകൊണ്ട് കാന് അവരെ ഉപേക്ഷിക്കാനും പറ്റില്ല. കാന്റെ മുന്‍ ഭാര്യയാണ് അദ്ദേഹത്തെ തേടി എത്തിയത്. തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞത്. ഇവരുടെ ആവശ്യം തള്ളാന്‍ തനിക്ക് പറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്.

2

ബന്ധം വേര്‍പെടുത്തിയിട്ട് ഒരുപാട് കാലം ആയെങ്കിലും തങ്ങളുടെ ഇടയില്‍ സ്‌നേഹം നിലനില്‍ക്കുന്നുണ്ടെന്നാണ് കാന്‍ പറയുന്നത്. തന്റെ 86-ാം വിവാഹം ഒരു മാസമേ നീണ്ടുനിന്നുള്ളൂവെങ്കിലും ആ സ്ത്രീ ഇപ്പോഴും താനുമായി പ്രണയത്തിലാണെന്ന് 61 കാരനായ അദ്ദേഹം പറഞ്ഞു. തനിക്ക് 14 വയസ്സുള്ളപ്പോഴാണ് താന്‍ ആദ്യമായി വിവാഹം കഴിച്ചതെന്ന് കാന്‍ പറഞ്ഞു. ആദ്യ ഭാര്യ അദ്ദേഹത്തെക്കാള്‍ രണ്ട് വയസ്സ് കൂടുതലായിരുന്നു.

3

"അന്നത്തെ എന്റെ മോശം മനോഭാവം കാരണം, വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം എന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു," അദ്ദേഹം പറഞ്ഞതായി മലായ് മെയിൽ റിപ്പോർട്ട് ചെയ്തു. താൻ സ്ത്രീകളുടെ നല്ലതിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അദ്ദേഹം പറയുന്നത്."‌ സ്ത്രീകൾക്ക് നല്ലതല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

5

അവരുടെ വികാരങ്ങള്‌ വെച്ച് കളിക്കാൻ ഞാൻ വിസമ്മതിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. അധാർമ്മികതയിൽ ഏർപ്പെടുന്നതിനുപകരം, ഞാൻ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേ​ഹംമ പറഞ്ഞു. എൺപത്തിയെട്ട് വിവാഹത്തിൽ കാനിന് എത്ര കുട്ടികൾ ഉണ്ടെന്ന് അറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+