ജെസിബി ഓടിക്കും, വേണ്ടി വന്നാല്‍ വിമാനവും; രാധാമണി അമ്മയ്ക്ക് പ്രായം വെറും നമ്പര്‍
തിരുവനന്തപുരം: പ്രായം 70 കഴിഞ്ഞ നമ്മളെന്ത് ചെയ്യും. വീട്ടില്‍ ഒരിടത്ത് സ്വസ്ഥമായി ഇരിക്കും. തനിക്ക് പ്രായമായെന്ന് പറഞ്ഞ് കൊണ്ടിരിക്കും. എന്നാല്‍ ഇതൊക്കെയാണ് നിങ്ങളുടെ മനസ്സില്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയെന്ന് ഉറപ്പാക്കാം. രാധാമണി അമ്മ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ ആകെ തെറ്റിക്കുന്ന കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.
അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് അവരുടെ പട്ടികയിലുള്ളത്. രാധാമണി അമ്മയെ സംബന്ധിച്ച് പ്രായം വെറും നമ്പറാണ്. ചുറു ചുറുക്കിന് ഒരു കുറവുമില്ല. ജെസിബി കമ്പനി പോലും ആ വയസ്സിന്റെ വീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. അറിയേണ്ടതാണ് അവരുടെ നേട്ടങ്ങള്‍. വിശദമായ വിവരങ്ങളിലേക്ക്....

image credit: jcb india twitter
71ാം വയസ്സില്‍ അവശയായി ഇരിക്കുന്നതല്ല രാധാമണി അമ്മയുടെ പ്രകൃതം. മണി അമ്മ എന്ന് സനേഹത്തോടെ സുഹൃത്തുക്കളും നാട്ടുകാരും വിളിക്കുന്ന രാധാമണിക്ക്് സ്വന്തമാക്കാന്‍ ഇനിയും നേട്ടങ്ങളുണ്ടെന്നാണ് കരുതുന്നത്. ഈ പ്രായത്തില്‍ താന്‍ ഓടിക്കാത്ത വണ്ടികളില്ലെന്ന് അവര്‍ പറയുന്നു. പതിനൊന്നോളം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സാണ് രാധാമണിക്കുള്ളത്. ഇതിലെന്ത് കാര്യം എന്ന് പറയേണ്ട, വലിയ കാര്യം തന്നെയാണ്. ഇന്ത്യയില്‍ ഇത്രയും ലൈസന്‍സുള്ള ഒരു സ്ത്രീ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ നിന്ന് തന്നെ മനസ്സിലായല്ലോ, ആളൊരു പുലിയാണ്.

image credit: jcb india twitter
രാധാമണിയുടെ ഈ യാത്രയ്ക്ക് വഴിമരുന്നിട്ട് കൊടുത്തത് ഭര്‍ത്താവ് ടിവി ലാലാണ്. 1978ല്‍ അദ്ദേഹം തുടങ്ങി ഡ്രൈവിങ് സ്കൂളാണ് രാധാമണിയുടെ ജീവിതം മാറ്റി മറിച്ചത്. അവിടെ നിന്നാണ് രാധാമണി വാഹനങ്ങള്‍ ഓടിക്കാന്‍ പഠിച്ചത്. ഡ്രൈവിംഗ് പഠിച്ചതോടെ അതിനോടുള്ള അടങ്ങാത്ത ആവേശം അവര്ക്കുണ്ടാവുകയായിരുന്നു. ആ സമയത്ത് സ്ത്രീകള്‍ വാഹനമോടിക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ആദ്യം ബസ്സും ലോറിയും ഓടിക്കുന്നതാണ് രാധാമണി പഠിച്ചത്. അതില്‍ വിദഗ്ധയായതോടെയാണ് മറ്റ് വാഹനങ്ങളിലേക്ക് കടന്നത്.

image credit:thebetterindia fb page
അടുത്തത് വമ്പന്‍ കാര്യങ്ങളായിരുന്നു. ക്രെയിനുകള്‍, ട്രെയിലറുകള്‍, ഫോര്‍ക് ലിഫ്റ്റുകള്‍, റോഡ് റോളറുകള്‍, ജെസിബികള്‍ എന്നിവ ഓടിക്കാന്‍ പഠിക്കുകയും ചെയ്തു. എല്ലാം ഓടിക്കാന്‍ അവര്‍ ലൈസന്‍സും സ്വന്തമാക്കി. ഇതൊക്കെ ഓടിക്കാന്‍ പഠിച്ച സമയത്ത് പലരും തന്നെ അദ്ഭുതത്തോടെയാണ് നോക്കി കണ്ടത്. കാരണം ഒരു സ്ത്രീ ഹെവി വാഹനങ്ങള്‍ ഓടിക്കുന്നത് ഇവരൊന്നും കണ്ടിട്ട് പോലുമില്ലായിരുന്നുവെന്ന് രാധാമണി പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണ ശേഷം രാധാമണി അദ്ദേഹത്തിന്റെ ഡ്രൈവിംഗ് സ്കൂള്‍ ഏറ്റെടുക്കുകയായിരുന്നു.

image credit:thebetterindia fb page
കൊച്ചിയിലെ തോപ്പുംപടിയിലാണ് രാധാമണിയുടെ താമസം. രാധാമണി അമ്മ ഒരു വിദ്യാര്‍ത്ഥിനി കൂടിയാണ് എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. കളമശ്ശേരി പോളിടെക്നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. ഡ്രൈവിംഗ് സ്കൂള്‍ മക്കള്‍ക്കൊപ്പം ചേര്‍ന്നാണ് രാധാമണി അമ്മ നടത്തുന്നത്. വാഹനം ഓടിക്കാന്‍ പഠിച്ച് തുടങ്ങിയത് മുപ്പതാം വയസ്സിലാണെന്ന് രാധാമണി അമ്മ പറയുന്നു. എല്ലാം ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.

image credit:thebetterindia fb page
2004ല്‍ ഒരു അപകടത്തിലാണ് രാധാമണി അമ്മയുടെ ഭര്‍ത്താവ് മരിക്കുന്നത്. പിന്നീട് കുട്ടികളെ നോക്കാനുമെല്ലാം ഡ്രൈവിംഗ് സ്കൂളിലെ പണം കൊണ്ടാണ് സാധിച്ചത്. 1988ല്‍ ബസ്സിന്റെയും ട്രക്കിന്റെയും ലൈസന്‍സുകള്‍ രാധാമണി അമ്മ സ്വന്തമാക്കിയിരുന്നു. ഡ്രൈവിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്നേഹത്തോടെ മണിയമ്മ എന്ന് വിളിക്കുന്നത്. ഡ്രൈവിങ് സ്കൂളിലെ കമ്പ്യൂട്ടര്‍ ഓപ്പറേഷന് പോലും രാധാമണി അമ്മ ഇപ്പോള്‍ നോക്കുന്നുണ്ട്. എന്ത് കാര്യത്തിനും പ്രായം തടസ്സമല്ലെന്നും, ചെയ്യാനുള്ള മനസ്സാണ് വേണ്ടതെന്നും തെളിയിച്ചിരിക്കുകയാണ് രാധാമണി അമ്മ.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!












Click it and Unblock the Notifications