ഒരു വര്‍ഷത്തെ ഫീസ് 1.34 കോടി; ഇതെന്താ...സ്വര്‍ണം കൊണ്ട് പണിത സ്‌കൂളോ, അമ്പരന്ന് രക്ഷിതാക്കള്‍

കോടിക്കണക്കിന് രൂപ ഒരു സ്‌കൂള്‍ കുട്ടിയുടെ ഫീസായി അടയ്ക്കണം എന്ന് കേട്ടാല്‍ ആരാണ് ഞെട്ടാത്തത്ത്.

school

നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാനാണ് ഓരോ രക്ഷിതാക്കളും ശ്രമിക്കുക. അതിന് വേണ്ടി ചിലര്‍ എത്ര പണം വേണമെങ്കിലും ചെലവഴിക്കും. ഏറ്റവും മികച്ച സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ കുട്ടികള്‍ ജനിക്കുന്നതിന് മുന്നേ തന്നെ അഡ്മിഷന്‍ വാങ്ങി വയ്ക്കുന്ന കഥകളൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. കാരണം, മികച്ച സ്‌കൂളില്‍ മക്കള്‍ പഠിക്കണമെന്ന ആഗ്രഹം ഓരോ രക്ഷിതാവിനും ഉള്ളതുകൊണ്ടാണ്.

ലക്ഷക്കണക്കിന് രൂപ ഡൊണേഷന്‍

ലക്ഷക്കണക്കിന് രൂപ ഡൊണേഷന്‍


ഇങ്ങനെയുള്ള മികച്ച സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതും വലിയൊരു ചെലവുള്ള കാര്യമാണ്. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലക്ഷക്കണക്കിന് രൂപ വരെ ഡൊണേഷന്‍ നല്‍കുന്ന സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ചെലവേറിയ സ്‌കൂളുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ.

ഫീസ് തുക കേട്ട് ഞെട്ടരുത്

ഫീസ് തുക കേട്ട് ഞെട്ടരുത്

ഇനി പറയാന്‍ പോകുന്ന ചില സ്‌കൂളുടെ ഫീസ് തുക കേട്ടാല്‍ നിങ്ങള്‍ ഒന്ന് മൂക്കത്ത് വിരല്‍ വച്ചു പോകും. കാരണം, ലോകത്തുള്ള ഈ സ്‌കൂളിലെ ഫീസ് ഘടന എല്ലാവരെയും ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് രൂപ ഒരു സ്‌കൂള്‍ കുട്ടിയുടെ ഫീസായി അടയ്ക്കണം എന്ന് കേട്ടാല്‍ ആരാണ് ഞെട്ടാത്തത്ത്. ഇനി പറയാന്‍ പോകുന്ന സ്‌കൂളുകളുടെ ഏറ്റവും കുറഞ്ഞ വാര്‍ഷിക ഫീസ് 77 ലക്ഷം രൂപയാണെന്നറിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ 1.34 കോടി രൂപയാണ്.

കോളേജ് അല്‍പിന്‍ ബ്യൂ സോലെയില്‍

കോളേജ് അല്‍പിന്‍ ബ്യൂ സോലെയില്‍

300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ സ്‌കൂളാണ് കോളേജ് ആല്‍പിന്‍. 50 ഓളം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കാന്‍ വേണ്ടി മാത്രം എത്തുന്നത്. ഒരു ഇവിടെ ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് പഠിക്കാന്‍ ചെലവാകുന്ന തുക 1.34 കോടി രൂപയാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം ചെലവാകുന്ന തുകയാണിത്. ഇത് കേട്ടാല്‍ ആരാണ് ഞെട്ടാതിരിക്കുക.

ഇന്‍സ്റ്റിറ്റ്യൂട്ട് ലെ റോസി

ഇന്‍സ്റ്റിറ്റ്യൂട്ട് ലെ റോസി

ഈ സ്‌കൂളും സ്ഥിതി ചെയ്യുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്. 65 ഓളം രാജ്യങ്ങളില്‍ നിന്നായി 420- മുതല്‍ 430 വരെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവിടെ ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് ചെലവാകുന്ന തുക 1.1 കോടി രൂപയാണ്.

ഹര്‍ട്ട്വുഡ് ഹൗസ് സ്‌കൂള്‍

ഹര്‍ട്ട്വുഡ് ഹൗസ് സ്‌കൂള്‍

യു കെയിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ കുറച്ച് പണിയാണ്. അഭിമുഖത്തിന്റെയും റഫറന്‍സിന്റെയും അടിസ്ഥാനത്തിലാണ് ഈ സ്‌കൂളില്‍ പ്രവേശനം നടത്തുന്നത്. മറ്റ് രണ്ട് സ്‌കൂളുകലംെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഇവിടെത്ത് ഫീസ് കുറവാണ്. ഇവിടെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം 25 ലക്ഷം രൂപയാണ് ഫീസായി നല്‍കേണ്ടത്.

തിങ്ക് ഗ്ലോബല്‍ സ്‌കൂള്‍

തിങ്ക് ഗ്ലോബല്‍ സ്‌കൂള്‍

അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് തിങ്ക് ഗ്ലോബല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്‌കൂളിലെ ഒരു യാത്ര സ്‌കൂള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും 4 രാജ്യങ്ങളില്‍ താമസിക്കുന്നു. ഒരു വര്‍ഷം 77 ലക്ഷം രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഇവിടെ ഫീസായി വേണ്ടി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q