Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയുടേതിനേക്കാള്‍ വലുതാണ് എലിയുടേത്... സെക്‌സ് ചെയ്ത് മരിക്കും, തലയ്ക്ക് മുകളില്‍ ലിംഗം!!! ഞെട്ടും

ഞെട്ടിപ്പിക്കുന്ന ലൈംഗിക സ്വഭാവങ്ങളാണ് പല ജീവികള്‍ക്കും ഉള്ളത്. മനുഷ്യെ താരതമ്യം ചെയ്യുമ്പോള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നത് തന്നെ

സെക്‌സ് ഇല്ലാതെ എന്ത് ജീവിതം അല്ലേ? മനുഷ്യരുടെ കാര്യം മാത്രമല്ല, മറ്റ് മൃഗങ്ങള്‍ക്കും. അവയാണെങ്കില്‍ ഒരു പ്രത്യേക കാലത്ത് വംശവര്‍ദ്ധനയ്ക്ക് വേണ്ടിയാണ് സെക്‌സില്‍ ഏര്‍പ്പെടുന്നത്.

എന്നാല്‍ മനുഷ്യനാണെങ്കില്‍ അതിന് പ്രത്യേകിച്ച് സമയവും കാലവും ഒന്നും ഇല്ല. പക്ഷേ മൃഗങ്ങളിലെ സെക്‌സ് മനുഷ്യനിലേത് പോലെ 'അത്ര സിംപിള്‍' അല്ല.

സെക്‌സിലൂടെ ജീവന്‍ അവസാനിപ്പിക്കുന്ന മൃഗങ്ങള്‍ വരെയുണ്ട്. വിചിത്രമായ ചില മൃഗരതിവിശേഷങ്ങള്‍ കാണാം...

തലയില്‍ ലിംഗമുള്ള വാഴപ്പഴപ്പുഴ

തലയില്‍ ലിംഗമുള്ള വാഴപ്പഴപ്പുഴ

ഇലകള്‍ തിന്ന് ജീവിക്കുന്ന ഒരുതരം പുഴു ആണിത്. നല്ല മഞ്ഞനിറത്തില്‍ വാഴപ്പഴം പോലെ ഇരിക്കും. വടക്കേ ഏമേരിക്കയിലാണ് ഇവ അധികവും കാണുന്നത്. ആറ് മുതല്‍ എട്ട് ഇഞ്ച് വരെ നീളം കാണും ഇതിന്റെ പുരുഷ ലൈംഗികാവയവത്തിന്- അതും രണ്ടെണ്ണം. ഇണചേരുമ്പോള്‍ ഇത് തലയിലെ ചെറു ദ്വാരങ്ങളിലൂടെയാണ് പുറത്ത് വരിക. രണ്ടെണ്ണം ഒരേ സമയം പുറത്ത് വരുന്നത് പ്രശ്‌നമായതിനാല്‍ ഒന്ന് ഇവ ഭക്ഷണമാക്കും.

ആനയ്‌ക്കോ എലിയ്‌ക്കോ വലുത്?

ആനയ്‌ക്കോ എലിയ്‌ക്കോ വലുത്?

ആനയും ഉറുമ്പും തമ്മിലുള്ള കഥകള്‍ ഒരുപാടുണ്ട്. എന്നാല്‍ ആനയും എലിയും തമ്മിലുള്ള ബന്ധം അറിയാമോ? എലിയേക്കാള്‍ ആയിരക്കണക്കിന് ഇരട്ടി വലിപ്പമുള്ള ആനയുടെ ബീജത്തിന്റെ വലിപ്പം എലിയുടെ ബീജത്തേക്കാള്‍ കുറവാണ്!!!

ആനകളുടെ ലൈംഗികാവയവ വിശേഷങ്ങള്‍

ആനകളുടെ ലൈംഗികാവയവ വിശേഷങ്ങള്‍

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അതുപോലെ തന്നെ അവയുടെ ലൈംഗികാവയവങ്ങളും. 66 പൗണ്ട് വരെ ഭാരം കാണും ഒരു കൊമ്പന്റെ ലൈംഗികാവയവത്തിന്, മൂന്ന് അടിവരെ നീളവും.

തേനീച്ചകളിലെ രസികന്‍ സെക്‌സ്

തേനീച്ചകളിലെ രസികന്‍ സെക്‌സ്

തേനീച്ച റാണിയുടെ പ്രധാന പണി എന്നത് കുട്ടികളെ ഉത്പാദിപ്പിക്കുക എന്നതാണ്. ഒരു കൂട്ടില്‍ ഒരു റാണിയാണുണ്ടാവുക. മടിയന്‍മാരായ ആണ്‍ തേനീച്ചകളുടെ ഒരേയൊരു ജോലി എന്നത് റാണിയുമായി ഇണ ചേര്‍ന്ന് തേനീച്ചക്കുട്ടികളെ ഉണ്ടാക്കുക എന്നത് മാത്രമാണ്. ജോലിക്കാരികളായ ഒരു കൂട്ടം തേനീച്ചപ്പെണ്ണുങ്ങള്‍ വേറേയും ഉണ്ട്. ഇവയ്ക്ക് ഇണചേരാന്‍ പോലും അവകാശമില്ല.

സെക്‌സ് ചെയ്ത് മരിക്കുന്ന മാര്‍സുപ്പിയല്‍

സെക്‌സ് ചെയ്ത് മരിക്കുന്ന മാര്‍സുപ്പിയല്‍

എലിപോലെയുള്ള ഒരു ജീവിയാണ് മാര്‍സുപ്പിയല്‍. 11 മാസം ആയുസ്സെത്തുമ്പോള്‍ തന്നെ കാര്യം ഏതാണ്ട് തീരുമാനം ആകും. ഒരു ആയുസ്സില്‍ ഉത്പാദിപ്പിക്കാവുന്നത്രയും ബീജം ഉത്പാദിപ്പിച്ച് കഴിഞ്ഞിരിക്കും. പിന്നെ മാരത്തണ്‍ സെക്‌സ് ആണ്. ഒന്ന് കഴിഞ്ഞാല്‍ ഒന്ന് എന്ന രീതിയില്‍. ഒടുവില്‍ ശരീരം തകര്‍ന്ന്, ആന്തരിക രക്തസ്രാവം സംഭവിച്ച് മരിക്കും.

വികൃതബീജവുമായി ഒരു എലി

വികൃതബീജവുമായി ഒരു എലി

ബ്ലൈഡ് നേക്കഡ് മോള്‍ റാറ്റ്- എലി വിഭാഗത്തില്‍ പെടുന്ന ആളാണ് കക്ഷി. വികൃതമായ ബീജങ്ങളാണത്രെ ഇവയ്ക്കുള്ളത്.

 ലിംഗമുള്ള പെണ്‍ നിയോട്രോഗ്ല

ലിംഗമുള്ള പെണ്‍ നിയോട്രോഗ്ല

ഒരു ഷ്ഡ്പദം ആണ് നിയോട്രോഗ്ല. പെണ്‍ നിയോട്രോഗ്ലയ്ക്കുള്ള പുരുഷ ലൈംഗികാവയവത്തിന് സമാനമായ അവയവും അവ സെക്‌സില്‍ ഏര്‍പ്പെടുന്ന രീതിയും ആണ് വിചിത്രം. ആണാര് പെണ്ണാര് എന്ന് കണ്‍ഫ്യൂഷന്‍ തോന്നും ഇക്കാര്യത്തില്‍.

 വന്‍ ഗൊറില്ല, പക്ഷേ

വന്‍ ഗൊറില്ല, പക്ഷേ

വലിയ വലിപ്പമുള്ളവരാണ് ഗൊറില്ലകള്‍. എന്നാല്‍ അവയുടെ പുരുഷ ലൈംഗികാവയവത്തിന്റെ വലിപ്പം വളരെ കുറവാണ്. 485 പൗണ്ട് വരെ ഭാരമുണ്ടാവുന്ന ഗറില്ലകളുടെ ലൈംഗികാവയവത്ത് ഒന്നര ഇഞ്ച് നീളം മാത്രമേ ഉണ്ടാവൂ. ഏകപതീവ്രതക്കാരികളായ അനേകം ഭാര്യമാരുള്ളതിനാല്‍ ഇക്കാര്യത്തില്‍ മറ്റാരുമായും ഇവര്‍ക്ക് യുദ്ധത്തിന് പോകേണ്ടതില്ല. അതുതന്നെ കാരണം!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+