സ്പൈഡര്മാനാവണം, ചിലന്തിയെ കൊണ്ട് കടിപ്പിച്ച് 8 വയസ്സുകാരന്, ശരീരത്തില്‍ കണ്ടത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: പോപ് കള്‍ച്ചര്‍ യുഗത്തിലാണ് നമ്മള് ജീവിക്കുന്നത്. കുട്ടികളെല്ലാം സൂപ്പര്‍ ഹീറോകളെ ആരാധിക്കുന്ന കാലമാണിത്. അവരെ പോലെയാകാന്‍ ജീവിതത്തില്‍ കുട്ടികള്‍ പല കാര്യങ്ങള്‍ക്കും ശ്രമിക്കാറുമുണ്ട്. എത്രത്തോളം അപകടം പിടിച്ചതാണ് ഇക്കാര്യങ്ങളെന്ന് പറയേണ്ടതില്ലല്ലോ. ബൊളീവിയയില്‍ സൂപ്പര്‍ ഹീറോ സ്പൈഡര്‍മാനെ പോലെയാവണമെന്ന് കരുതിയ ഒരു കുട്ടിയും ഇതുപോലെ വലിയ അപകത്തില്‍ ചാടിയിരിക്കുകയാണ്.
സിനിമയില്‍ സ്പൈഡര്മാന് എന്ന പീറ്റര്‍ പാര്‍ക്കര്‍ ചിലന്തിയുടെ കടിയേറ്റാണ് സൂപ്പര്‍ ഹീറോയായി മാറുന്നത്. ഇത് സത്യമാണെന്ന് എട്ട് വയസ്സുകാരന് കരുതുകയായിരുന്നു. തനിക്കും ചിലന്തിയുടെ കടിയേറ്റാല്‍ സ്പൈഡര്‍മാനായി മാറുമെന്നായിരുന്നു ഈ കുട്ടി കരുതിയത്. ചിലന്തിയുടെ കടിയേല്ക്കുന്നതിനായി ഈ കുട്ടി ചെയ്തത് അങ്ങേയറ്റത്തെ അപകടകരമായ കാര്യമായിരുന്നു. ഒരു ബ്ലാക് വിഡോ ചിലന്തിയാണ് കുട്ടിയെ കടിച്ചത്. അതും ചിലന്തിയെ കടിക്കാനായി ഈ കുട്ടി തന്നെയാണ് അനുവദിച്ചത്.

എന്നാല്‍ പിന്നീട് സംഭവിച്ചത് അങ്ങേയറ്റം ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു. അതിന് ശേഷമാണ് ഈ കുട്ടി എത്രത്തോളം സ്പൈഡര്‍മാനാവാന്‍ ശ്രമിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. വീടിനടുത്തുള്ള നദിയുടെ അടുത്തേക്കാണ് കുട്ടി പോയത്. അവിടെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ബ്ലാക് വിഡോ സ്പൈഡറുണ്ടായിരുന്നു. ഇതിന്റെ അപകടം മനസ്സിലാക്കാതെ കുട്ടി ചിലന്തിയെ കടിക്കാന്‍ അനുവദിക്കുകയായിരുന്നു. താന്‍ സ്പൈഡര്മാനുവെന്ന് ആ നിമിഷം കുട്ടി ഉറപ്പിച്ചിരുന്നു.കുട്ടി ചെയ്ത കാര്യങ്ങളാണ് മാതാപിതാക്കളെ ഞെട്ടിച്ചിരിക്കുന്നത്.
ആദ്യം ഈ ചിലന്തിയെ പിടിച്ച ശേഷം കൈയ്യില്‍ വെച്ച് അതിനെ കടിക്കാന്‍ അനുവദിക്കുകയായിരുന്നു കുട്ടി. കടിച്ച ചിലന്തിയാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ബ്ലാക് വിഡോ ചിലന്തി അതിന്റെ വിഷത്തിന്റെ പേരില്‍ കുപ്രസിദ്ധമാണ്. അതായത് റാട്ടില്‍ സ്നേക്കിന്റെ വിഷത്തേക്കാള്‍ പതിനഞ്ച് മടങ്ങ് വിഷം ഈ ചിലന്തിയിലുണ്ട്. ലോകത്തെ തന്നെ അപകടകാരിയായി ചിലന്തികളിലൊന്നാണിത്. ഈ വിഷത്തില്‍ ആല്‍ഫ-ലാട്രോടോക്സിന്‍ എന്ന കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കഠിനമായ വേദനയുണ്ടാക്കും. നാഡീകോശങ്ങളെ ഇത് ദുര്‍ബലമാക്കും.
അതേസമയം കടിയേറ്റ കുട്ടിക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ വലിയ വേദന അനുഭവപ്പെട്ടു. പേശീകളെല്ലാം വലിഞ്ഞ് മുറുകുന്നതായിരുന്നു അടുത്തതായി സംഭവിച്ചത്. അപകടം മനസിലാക്കിയ കുട്ടി തന്നെ ചിലന്തി കടിച്ച കാര്യം അമ്മയെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി അപകട നില പിന്നിട്ടതായി ഡോക്ടര്‍ പറഞ്ഞു. പതിയെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. പക്ഷേ കുട്ടി സിനിമയിലെ കഥാപാത്രത്തെ പോലെ ആവണമെന്ന് നിഷ്ങ്കളമായി ആഗ്രഹിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു. മകന് സ്പൈഡര്‍മാനോട് വലിയ ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും അപകടകരമായ കാര്യം അവന് ചെയ്യുമെന്ന് കരുതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
-
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണോ? ഡിജിലോക്കർ, ഉമാങ് എന്നിവയിൽ മികച്ചത് അറിയാം -
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് -
വിഷു കഴിഞ്ഞാല്‍ പിന്നെ നല്ലകാലം; ഈ രാശിക്കാരുടെ ശുക്രനുദിക്കാന്‍ പോകുന്നു! നിങ്ങളുമുണ്ടോ? -
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി












Click it and Unblock the Notifications