സ്ത്രീയേക്കാള്‍ കൂടതല്‍ വിവാഹത്തെ ഭയക്കുന്നത് പുരുഷനാണ്.. ഇതാണ് കാരണങ്ങള്‍
പുരുഷന്മാര്ക്ക് പൊതുവെ വിവാഹത്തെ പേടിയാണെന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ കഴിയുമോ...? താരതമ്യേന സ്ത്രീകളേക്കാള്‍ വിവാഹമെന്ന ബന്ധത്തിനോട്(ബന്ധനത്തിനോട്) പുരുഷന്മാര് വിരക്തി പ്രകടിപ്പിക്കാറുണ്ട്.
വര്‍ഷങ്ങളോളം പ്രണയിച്ചാലും സ്വപ്നം കണ്ട പെണ്‍കുട്ടി വിവാഹം കഴിക്കാം എന്ന് പറഞ്ഞാല്‍ അല്പമൊന്ന് മടിക്കും, ഇപ്പോള്‍ തന്നെ വിവാഹം വേണോ, കുറച്ച് നാള് കഴിഞ്ഞ് പോരെ, എന്നൊക്കെയായിരിക്കും ചോദ്യം. പുരുഷന്മാര് പേടിക്കുന്നതിന്റെ 9 കാരണങ്ങള്‍ ഇതാ...

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടി
കുടുംബത്തില്‍ സ്ത്രീകളേക്കാള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ പുരുഷന്മാർക്കാണെന്ന് പറയാറുണ്ട്. വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വം കൂടും എന്നാണ് പറയുന്നത്.

പങ്കാളിയുടെ ആവശ്യങ്ങള്‍
വിവാഹത്തിന് ശേഷം പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്നാണ് പുരുഷന്റെ ഭയം.

വീട്ടുക്കാരുമായി ഒത്ത് പോകുമോ
മറ്റൊരു കുടുംബത്തില്‍ നിന്നും എത്തിയ പെണ്‍കുട്ടി തന്റെ വീട്ടിലെ അംഗങ്ങളോട് ഒത്തു പോകുമോ എന്നാണ് പേടി.

നല്ല പങ്കാളിയാകാന്‍ കഴിയുമോ
വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ സ്വപ്നം കണ്ടതോ അല്ലെങ്കില്‍ പഴയകാല പ്രണയത്തിലെ പുരുഷന്മാരെ പോലെ ആകണമെന്നോ സങ്കല്പ്പിക്കുന്നുണ്ടോ എന്നൊക്കെയായിരിക്കും ചിന്തിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന പോലെ നല്ല ഭര്‍ത്താവാകാന്‍ സാധിക്കുമോ എന്നായിരിക്കും അടുത്ത ഭയം.

തീരുമാനം എടുക്കാനുള്ള ഭയം
സ്വന്തമായി തീരുമാനം എടുക്കാന്‍ പുരുഷന്മാര് ഭയക്കും. തങ്ങളുടെ തീരുമാനവുമായി പൊരുത്തപ്പെടാന്‍ പെണ്‍കുട്ടിയ്ക്ക് കഴിയുമോ എന്നും പേടിയായിരിക്കും.

ഒറ്റയ്ക്കിരിക്കാന്‍ സാധിക്കില്ല
ബാച്ചിലര്‍ ലൈഫില്‍ നിന്നും മുഴുവനായി വിട്ടു പോരാന്‍ വിവാഹത്തിന് ശേഷം പുരുഷന്മാര്ക്ക് സാധിക്കില്ല. നിശബ്ദമായി സമാധാനമായി ഇരിക്കാൻ സാധിക്കില്ലെന്നാണ് വിചാരിക്കുന്നത്.

ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല
സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ പോകുന്ന സമയത്ത് ഭാര്യയെ കൂടെ കൂട്ടാന്‍ ഭര്ത്താക്കന്മാര് ആഗ്രഹിക്കുന്നില്ല. ഇത്തരത്തില്‍ കൊണ്ടുപോകാതിരുന്നാല്‍ ദാമ്പത്യത്തില്‍ അടുത്ത പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും പുരുഷന്മാര് വിചാരിക്കുന്നു.

ഇഷ്ടങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ട്
ഇതുവരെയുണ്ടായിരുന്ന ഇഷ്ടങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ട് വിവാഹത്തിന് ശേഷം മനസിനെ അലട്ടിക്കൊണ്ടിരിക്കും.

വിവാഹ മോചനത്തിന്റെ ഭയം
വിവാഹം കഴിച്ച് കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ വിവാഹമോചനം നടക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ വിവാഹ ജീവിതത്തെ എത്ര നാള് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കും.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications