Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്ന് തിന്നുന്ന മനുഷ്യന്‍!!56 കാരന്റെ കഴുത്തില്‍ നിന്നും നീക്കം ചെയ്തത് 91 പിന്നുകള്‍!!!

ജയ്പൂര്‍: വിചിത്രമെന്നു തോന്നിയേക്കാം. ദില്ലിയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ 56 കാരന്റെ കഴുത്തിനുള്ളില്‍ നിന്നും നീക്കം ചെയ്തത് 91 പിന്നുകള്‍. പിന്നുകള്‍ ഭക്ഷണമാക്കി ജീവിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശി ബദരീലാലിന്റെ കഴുത്തിനുള്ളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ 91 പിന്നുകള്‍ പുറത്തെടുത്തത്.ആറു ദിവസത്തേക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബദരീലാലിന്റെ ശരീരത്തിനുള്ളില്‍ 150 പിന്നുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ധമനികളിലേക്കും ശ്വാസകോശത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കുകയും ചെയ്തു. സി റ്റി സ്‌കാന്‍ നടത്തിയ ശേഷം ഡോക്ടര്‍മാര്‍ ബദരീലാലിനെ എന്‍ഡോസ്‌കോപ്പിക്ക് വിധേയനാക്കുകയായിരുന്നു.ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് പിന്നുകള്‍ പുറത്തെടുത്തത്. ബദരീനാഥിന്റെ ജീവനു തന്നെ ഇത് ഭീഷണിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

safety-pin

ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ബദരീലാല്‍ മാനസിക വൈകല്യമുള്ളയാളാണ്. കഴിഞ്ഞ നാലു മാസങ്ങളായി ബദരീലാലിന്റെ ശരീര ഭാരം ഒരുപാട് കുറഞ്ഞിരുന്നതായും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായും മകന്‍ രാജേന്ദ്ര മീര പറയുന്നു. താമസിച്ചിരുന്ന നഗരത്തിലെ ആശുപത്രികള്‍ ബദരീനാഥിനെ ചികിത്സിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ചികിത്സക്കായി ദില്ലിയിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+