Get Updates
Get notified of breaking news, exclusive insights, and must-see stories!

20 കാരിയായ വിദ്യാര്‍ത്ഥിനിക്ക് 52കാരനായ അധ്യാപകനോട് കടുത്ത പ്രണയം..ആദ്യം നിരസിച്ചു..പിന്നീട് വിവാഹം

പ്രായം നോക്കിയൊക്കെ പ്രണയിക്കാന്‍ പറ്റുമോ! പ്രണയത്തിന് കണ്ണില്ല എന്നൊക്കെ അല്ലേ പറയാറുള്ളത്. അത് അങ്ങനെ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുപതുകാരിയായ സോയ നൂര്‍ എന്ന വിദ്യാര്‍ത്ഥിനി. 52 വയസുകാരനെയാണ് സോയ പ്രണയിച്ചത്.

പ്രണയിക്കുക മാത്രമല്ല അയാളെ തന്നെ സോയ കല്യാണം കഴിക്കുകയും ചെയ്തു. ഇനി സോയ പ്രണയിച്ച് കല്യാണം കഴിച്ചത് ആരെയാണെന്ന് അറിയേണ്ടേ.. സ്വന്തം അധ്യാപകനെ. സോയയുടെ പ്രണയാഭ്യര്‍ത്ഥന തള്ളിക്കളയാന്‍ അധ്യാപകന്‍ ഒരുപാട് ശ്രമിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

1

ബികോം വിദ്യാര്‍ത്ഥിയായ സോയയ്ക്ക് തന്റെ അധ്യപകനായ സാജിദ് അലിയുടെ സ്വാഭാവം വളരെ ഇഷ്ടമാവുകയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് തോന്നിയ ഇഷ്ടം പ്രണയമായി മാറി. പാകിസ്ഥാന്‍ സ്വദേശികളാണ് ഇവര്‍. പാകിസ്ഥിനി യൂട്യൂബര്‍ സയ്യിദ് ബാസിത്ത് അലിയുമായാണ് ഇവര്‍ തങ്ങളുടെ ആ പ്രണയ കഥ പറഞ്ഞത്....

2

ആദ്യം പ്രണയം നിരസിച്ച അധ്യാപകന്‍ പിന്നീട് തന്നെ എങ്ങനെയാണ് പ്രണയിച്ചതെന്നും വിവാഹത്തില്‍ എത്തിയതെന്നും സോയ പറയുന്നുണ്ട്. സോയയുടെ പ്രണയം നിരസിക്കാന്‍ പ്രധാന കാരണം ആയി സാജീദ് ചൂണ്ടിക്കാട്ടിയത് അവരുടെ പ്രായ വ്യത്യാസമായിരുന്നു. നമ്മള്‍ 32 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്..നമുക്ക് തമ്മില്‍ കല്യാണം കഴിക്കാന്‍ കഴിയില്ല, എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഒരാഴ്ചത്തെ സമയം ആണ് ചോദിച്ചിരുന്നതെന്നും..

3

അങ്ങനെ ഇരുവരും പ്രണയിച്ചുവെങ്കിലും ചെറിയ കടമ്പയൊന്നുമല്ല ഇവര്‍ക്ക് കടക്കേണ്ടിവന്നത്.ഇവരുടെ പ്രണയം വീട്ടുകാര്‍ ഇഷ്ടമായില്ല. വിവാഹത്തിന് ഇവര്‍ സമ്മതിച്ചില്ല. എന്നാല്‍ എന്നാല്‍ അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ വളരെ സുന്ദരനായിരുന്നവെന്നാണ് അധ്യാപകന്‍ പറഞ്ഞത്. പ്രണയിച്ചു തുടങ്ങിയതില്‍ പിന്നെ വേറൊന്നിനെക്കുറിച്ചും താന്‍ ചിന്തിച്ചില്ലെന്ന് സോയയും പറയുന്നു.ഭര്‍ത്താവ് ക്ലാസ് എടുക്കുന്ന രീതിയാണ് സോയയ്ക്ക് ഇഷ്ടമായത്...ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും ചായയുടേയും ആരാധകനാണ് സജീദ്. സന്തോഷത്തോടെ ഇവര്‍ മുന്നോട്ടുപോവുകയാണ്.

5

നേരത്തെ മട്ടണ്‍ കറി കൂട്ടി പ്രണയത്തിലായ ഒരു യുവതിയുടെ കഥയും ഇതുപോലെ വൈറലായിരുന്നു. ആദ്യം വഴക്കിട്ടു തുടങ്ങിയ ബന്ധം പിന്നീട് യുവാവ് ഉണ്ടാക്കിയ മട്ടണ്‍ കറി കൂട്ടയതോടെ പ്രണയമാകുകയും പിന്നീട് ഇവര്‍ വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങനെ പ്രണയത്തില്‍ കാര്യം പ്രണയം മാത്രമാണ് എന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ട്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+