'ദൈവം സൃഷ്ടിച്ച മനുഷ്യൻ'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു മനുഷ്യ മുഖം
മനുഷ്യൻ എങ്ങനെയാണ് ഭൂമിയിൽ ഉണ്ടായി എന്നതിനക്കുറിച്ച് ശാസ്ത്രീയമായ വ്യാഖ്യാനങ്ങളും അതുപോലെ പലതരം വിശ്വസങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മനുഷ്യൻ പരിണമിച്ചാണ് ഉണ്ടായതെന്ന് പറയുന്നവരും അല്ല മനുഷ്യനെ ദൈവമാണ് സൃഷ്ടിച്ചതെന്നും പറയുന്നവരുമുണ്ട്...
എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത് 'ദൈവം' സൃഷ്ടിച്ച മനുഷ്യന്റെ രൂപമാണ്. ആദ്യത്തെ മനുഷ്യൻ എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു 3ഡി മോഡലിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോളിവുഡ് നടൻ വിൻ ഡീസലുമായി ഈ രൂപത്തിന് സാമ്യമുണ്ടെന്ന് പലരും പറയുന്നത്.

ഫോട്ടോയിൽ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിലെ നടന്റേതിന് സമാനമായ മുഖ സവിശേഷതകളുള്ള ഒരു ആനിമേറ്റഡ് 3ഡി ചിത്രം ആണ് കാണപ്പെടുന്നത്. 'പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഈ 3ഡി മോഡൽ പുനർനിർമ്മിച്ചത് ദൈവം സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനായ ആദം എങ്ങനെയിരിക്കാം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അലാമോ ഡ്രാഫ്റ്റ്ഹൗസ് സിനിമാ ശൃംഖലയാണ് ചിത്രം പങ്കുവെച്ചത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഈ 3ഡി മോഡൽ പുനർനിർമ്മിച്ചു, ദൈവം സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനായ ആദം എങ്ങനെയിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ചിത്രം പങ്കുവെച്ചത്...

PC: Alamo Drafthouse NYC
എന്നാൽ ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ പലതരം അഭിപ്രായങ്ങൾ ഉയർന്നുവന്നു. ചിത്രത്തിന് കൊടുത്ത അടിക്കുറിപ്പിനെ സംബന്ധിച്ച് ആയിരുന്നു അഭിപ്രായങ്ങൾ. ഇതിന് പിന്നാലെ ഞങ്ങൾ ഒരു സിനിമാ തിയേറ്ററാണ്, ഒരു അക്കാദമിക് ജേണലല്ല എന്ന ഓർമ്മപ്പെടുത്തൽ മാത്രം എന്ന് അലാമോ ഡ്രാഫ്റ്റ്ഹൗസ് ട്വീറ്റ് ചെയ്തു. "അതിനിടെ യൂണിവേഴ്സൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ആദാമിന്റെ 1970 ഡോഡ്ജ് ചാർജർ R/T എങ്ങനെയിരിക്കാം എന്നതിന്റെ ഈ 3D ചിത്രം പുനർനിർമ്മിച്ചു." ഒരു ഉപയോക്താവ് തമാശയായി കമന്റ് ചെയ്തു.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിൽ ലെറ്റി ഓർട്ടിസ് ആയി അഭിനയിച്ച അമേരിക്കൻ നടി മിഷേൽ റോഡ്രിഗസിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഒരാൾ പറഞ്ഞു. ഈവ ഒരു പക്ഷേ ഇങ്ങനെയായിരിക്കാം..ട്വിറ്ററിൽ ഈ ചിത്രവും ഇതിന് വന്നുകൊണ്ടിരിക്കുന്ന കമന്റുകളും വൈറലാണ്.. പലരും അവരുടേതായ ക്രിയേറ്റിവിറ്റിയും ഉപയോഗിക്കുന്നുണ്ട്...












Click it and Unblock the Notifications