Viral VIdeo: ഊന്നുവടിയും പട്ടിയും പിന്നെ ധൈര്യവും; 76കാരിക്ക് മുന്നില്‍ മുട്ടുവിറച്ച് കവർച്ചക്കാർ
സാധാരണ പ്രായമായവരെ സഹായിക്കാൻ എപ്പോഴും ഒരാൾ കൂടെ തന്നെ വേണമെന്നൊക്കെയാണ് പറയാറുള്ളത്. നടക്കാനും ഇരിക്കാനും എഴുന്നേൽപ്പിക്കാനുമൊക്കെ. എന്നാൽ ആ കഥ പഴങ്കഥയാക്കിയിരിക്കുകയാണ് ഒരു മുത്തശ്ശി.
ഈ മുത്തശ്ശിയുടെ കൃത്യമായ ഇടപെടലിലൂടെ വലിയ ഒരു കവർച്ചയാണ് തടയാൻ കഴിഞ്ഞത്. മുത്തശ്ശി നടത്തിയ കൃത്യ സമയത്തെ ഇടപെടലും ഊന്നുവടിയുമാണ് രക്ഷയായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ മുത്തശ്ശിയെ സോഷ്യൽ മീഡയയിൽ ഇത്രയ്ക്ക് വൈറലാക്കിയ സംഭവം എന്താണെന്ന് അറിയാം.

കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ നിന്നുള്ള 76 കാരിയയാ ഫെയ്, മറ്റൊരു വൃദ്ധനെപട്ടാപ്പകൽ കൊള്ളയടിക്കുന്നതിൽ നിന്ന് രക്ഷിച്ചു, വൈറലാകുന്ന വീഡിയോയിൽ, വൃദ്ധയായ സ്ത്രീ തന്റെ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് കാറിന്റെ അടുത്തേക്ക് ഓടുന്നത് കാണാം. അവരുടെ ജർമ്മൻ ഷെപ്പേർഡും അവരെ പിന്തുടരുന്നു. ഭാഗ്യവശാൽ, സ്ത്രീ അടുത്തുവരുന്നത് കണ്ട അക്രമികൾ, കവർച്ച ചെയ്യാതെ മറ്റ് വൃദ്ധനെ ഉപദ്രവിക്കാതെ വേഗത്തിൽ ഓടിച്ചുപോയി. ഗുഡ് ന്യൂസ് ലേഖകയാണ് ക്ലിപ്പ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.

"76 വയസ്സുള്ള മിസ് ഫെയ് തന്റെ അയൽവാസിയായ മറ്റൊരു മുതിർന്ന പൗരനെ കഴിഞ്ഞയാഴ്ച പട്ടാപ്പകൽ കൊള്ളയടിക്കപ്പെടുന്നതിൽ നിന്ന് രക്ഷിക്കാൻ വടിയുമായി ഓടിപ്പോയി. കവർച്ചകാരെ പിടികൂടാൻ സഹായിക്കാൻ മിസ് ഫെയ് തന്റെ ജർമ്മൻ ഷെപ്പേർഡ് ട്രോയിയെ വിളിക്കുകയും ചെയ്തു.

" ക്ലിപ്പ് ഉടൻ തന്നെ ഓൺലൈനിൽ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ ധീരയായ സ്ത്രീ എന്നാണ് സോഷ്യൽമീഡിയ ഇവരെ വിശേഷിപ്പിച്ചത്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുകയും അവളുടെ പെട്ടെന്നുള്ള ചിന്തയെയും പ്രവർത്തനത്തെയും അഭിനന്ദിക്കുകയും ചെയ്തു.

എന്തായാലും സോഷ്യൽ മീഡിയയിലെ താരം ഈ മുത്തശ്ശിതന്നെയാണ്. ചെറുപ്പക്കാർ പോലും പകച്ചു നിന്നുപോകുമായിരുന്ന അവസ്ഥയിലാണ് ഈ മുത്തശ്ശി വളരെ വേഗത്തിൽ ഇടപെടൽ നടത്തിയതെന്നാണ് സോഷ്യമീഡിയ പറയുന്നത്. ഇവരുടെ പാതി ധൈര്യം ഉണ്ടായാൽ മതിയെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ ഇത്ര ധൈര്യ ശാലി ആണെങ്കിൽ ചെറുപ്പത്തിൽ എന്തൊരു ധൈര്യമായിരിക്കും ഇവർക്കെന്നാണ് മറ്റുചിലർ പറയുന്നത്. മുത്തശ്ശിയും മുത്തശ്ശിയുടെ പട്ടിയും തരംഗമായി മാറി. എല്ലാവരും ഇവരെ മാതൃക ആക്കണമെന്നാണ് ചിലർ പറയുന്നത്.
വൈറൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications