പൊരിഞ്ഞ വിശപ്പ്, സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി കരടി ചെയ്തത് കണ്ടാല്‍ ഞെട്ടും, വൈറലായി വീഡിയോ
ലണ്ടന്‍: മൃഗങ്ങള്‍ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനാവാത്ത കാര്യമാണ്. ചിലപ്പോള്‍ രസകരമായ കാര്യങ്ങളും സംഭവിക്കാറുണ്ട്. അത്തരമൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശരിക്കും ചിരി പടര്‍ത്തുന്ന സംഭവമാണിത്. പൊരിഞ്ഞ വിശപ്പിനെ തുടര്‍ന്ന് ഒരു കരടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയതാണ് സംഭവം.
അതിന് ശേഷം ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ കരടി ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, കട ഉടമയെ പോലും ചിരിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ വിശദമായ വിവരങ്ങളിലേക്ക്....

image credit: nowthis twitter page
കരടികളെ കുറിച്ച് ക്യൂട്ടാണെന്ന് ആരും പറഞ്ഞ് കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഈ വീഡിയോയിലുള്ള കരടി അത്രയ്ക്കും ക്യൂട്ടാണ്. ഈ കരടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി മിഠായികള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതാണ് ഉള്ളത്. ആര് കണ്ടാലും ചിരിച്ച് പോകുന്ന വീഡിയോയാണിത്. കടക്കാരന്‍ ഇത് കണ്ട് ചിരിക്കുന്നുണ്ട്. കടക്ക് പുറത്തെന്ന് ഇയാള്‍ പറയുന്നതും വീഡിയോയില്‍ കാണാം. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇങ്ങനൊരു സംഭവം നടന്നിരിക്കുന്നത്.

image credit: nowthis twitter page
ഒളിമ്പിക് വാലിയിലെ ഒരു ബഹുനില കെട്ടിടത്തിലായിരുന്നു ഈ കരടി പൂണ്ടുവിളയാടിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ കരടി അവിടെ എടുത്ത് വെച്ചിരുന്നു മിഠായികള്‍ എടുക്കുകയായിരുന്നു. എന്നാല്‍ പണമൊന്നുമില്ലെന്ന ഭാവമായിരുന്നു പിന്നീട്. ബ്രൗണ്‍ നിറത്തിലുള്ള കരടിയായിരുന്നു ഇത്. ക്രിസ്റ്റഫര്‍ കിന്‍സന്‍ എന്ന ക്യാഷിയറാണ് കടയില്‍ കരടിയെ കണ്ടത്. തന്റെ രാത്രി ഷിഫ്റ്റിന്റെ തിരക്കിലായിരുന്നു ക്രിസ്റ്റഫര്‍. ഈ സമയത്താണ് കരടി സന്ദര്‍ശനത്തിനെത്തിയത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു ഇത്.

image credit: nowthis twitter page
ആദ്യം കണ്ടപ്പോള്‍ ഞാനാകെ അമ്പരന്ന് പോയി. വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടാണ് നോക്കിയത്. ഏതെങ്കിലും കസ്റ്റമര്‍ വന്നതാണെന്ന് കരുതി. എന്നാല്‍ നോക്കിയപ്പോള്‍ കണ്ടത് കരടിയെയാണ്. ശരിക്കും ഞാന്‍ അലറി വിളിച്ച് പോയെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. എന്നാല്‍ താന്‍ ഒന്നും മിണ്ടിയില്ല. ഒരുകാഴ്ച്ചക്കാരനെ പോലെ നോക്കി നിന്നു. ഭയം കൊണ്ടായിരുന്നു പ്രതികരിക്കാതെ പോയത്. തനിക്ക് നേരെ ഈ കരടി പാഞ്ഞടിക്കുമെന്ന ഭയം ക്രിസ്റ്റഫറിനുണ്ടായിരുന്നു. അതുകൊണ്ട് എന്തെങ്കിലും കരടി ചെയ്‌തോട്ടെ എന്ന മനോഭാവത്തിലായിരുന്നു ക്രിസ്റ്റഫര്‍.

കുറച്ച് അകലത്തിലായിരുന്നു ഇയാല്‍ നിന്നിരുന്നത്. വാതില്‍ പിന്നാല്‍ നിന്നാണ് ക്രിസ്റ്റര്‍ഫര്‍ എല്ലാം നോക്കക്കണ്ടത്. തനിക്ക് നേരെ കരടി പാഞ്ഞടുത്താല്‍ രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു ഇത്. വളരെ കരുതലുണ്ടായിരുന്നു. എന്താണ് മൃഗങ്ങള്‍ ചിന്തിക്കുന്നതെന്ന് പറയാനാവില്ലെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. ഒരു പതിനഞ്ച് സെക്കന്‍ഡുകളോളം ഞാന്‍ ഭയന്ന് പോയിരുന്നു. രണ്ട് മൂന്ന് റൗണ്ടുകള്‍ നടന്ന ശേഷമാണ് കരടി പോയത്. പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

അവിടെയുള്ള ഭക്ഷണ സാധനം കരടി എടുക്കുന്നതാണ് ക്രിസ്റ്റഫര്‍ കണ്ടത്. പിന്നീട് മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം കരടി പുറത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നു. ഇങ്ങനെ രണ്ടോ മൂന്നോ മിനുട്ട് തുടര്‍ന്നു. പിന്നീടൊരിക്കല്‍ കൂടി പോയിട്ടും മുപ്പത് മിനുട്ട് കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ഇതോടെ വാതില്‍ താന്‍ പൂട്ടിയെന്നും ക്രിസ്റ്റഫര്‍ കിന്‍സന്‍ പറഞ്ഞു. വീഡിയോയില്‍ കാണുന്നത് പോലെയല്ല, അതിനേക്കാള്‍ എത്രയോ വലിപ്പമുള്ളതായിരുന്നു ആ കരടി. ശരിക്കും ഭയപ്പെടുമെന്നും ഇയാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ എന്തായാലും ഈ വീഡിയോ ചിരിച്ച് കൊണ്ടാണ് ഷെയര്‍ ചെയ്യുന്നത്.












Click it and Unblock the Notifications