അംബാനിയെ പിന്നിലാക്കി 'അജ്ഞാത കോടീശ്വരന്‍; പാംജുമൈറയിലെ വീടിന് മുടക്കിയ തുക അറിഞ്ഞാല്‍ ഞെട്ടും
ദുബായ്: ലോക കോടീശ്വരന്മാര്‍ക്ക് വീടുകള്‍ ഒരുഹരമാണ്. പലയിടത്തും ഇവര്‍ വീടകള്‍ വാങ്ങാറുമുണ്ട്. എന്നാല്‍ ആരാണെന്ന പോലും അറിയാത്തൊരു കോടീശ്വരന്‍ ഒരു ആഢംബര വീട് സ്വന്തമാക്കിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന സവിഷേതകളാണ്. ഈ കൊട്ടാരത്തിന്റെ വിലയ്ക്ക് അടക്കമുള്ളത്. എന്നാല്‍ സ്വകാര്യതയുടെ പേരില്‍ ആരാണ് ഈ വീട് സ്വന്തമാക്കിയതെന്ന് പോലും പറഞ്ഞിട്ടില്ല.
ദുബായിലെ ജുമൈറയിലുള്ള കെട്ടിടമാണ് കോടീശ്വരന്‍ സ്വന്തമാക്കിയത്. ഇയാള്‍ ആരാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. മുകേഷ് അംബാനിയെയും ഒരു കാര്യത്തില്‍ ഇത് വാങ്ങിയ കോടീശ്വരന്‍ മറികടന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

പേര്‍ഷ്യന്‍ ഗള്‍ഫ് എമിറേറ്റിന്റെ ഏറ്റവും വിലയേറിയ വീടാണ് ഈ കോടീശ്വരന്‍ സ്വന്തമാക്കിയത്. പാം ജുമൈറ ദ്വീപിലാണ് ഈ കൊട്ടാരമുള്ളത്. നേരത്തെയും ഇവിടെ ആഢംബര വീടുകള്‍ പലരും വാങ്ങിയിട്ടുണ്ട്. ദുബായിലെയും പാം ജുമൈറയിലെയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് വന്‍ തോതിലാണ് കുതിച്ചുയരുന്നത്. കസ ഡെല്‍ സോളെ എന്നാണ് ഈ വില്ലയുടെ പേര്. ഒരിക്കല്‍ കണ്ടാല്‍ പിന്നെ ഇവിടെ നിന്ന് പോകാന്‍ തോന്നില്ല. അത്രയ്ക്ക് മനോഹരമാണിത്.

കഴിഞ്ഞ ജൂലായില്‍ 302.5 മില്യണ്‍ ദിര്‍ഹത്തിനാണ് ഈ കൊട്ടാരം വിറ്റുപോയത്. ഏകദേശം 82.4 മില്യണ്‍ ഡോളര്‍ വില വരും കസ ഡെല്‍ സോളയ്ക്ക്. എന്നാല്‍ ഈ ആഢംബര വീട് വാങ്ങിയ കോടീശ്വരന്റെ പേര് വീടിന്റെ ഡെവലെപ്പര്‍മാരായ അല്‍പാഗോ പ്രോപര്‍ട്ടീസ് വെളിപ്പെടുത്തിയില്ല. സ്വകാര്യതാ വാദം ഉയര്‍ത്തിയാണിത്. ഒരു പൈസ പോലും കടമില്ലാതെ, മൊത്തം തുക നല്‍കിയാണ് ഈ കൊട്ടാരം വാങ്ങിയത്. പാല്‍ ജുമൈറ ദ്വീപിലെ ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത് ഫ്രണ്ട് ജിയിലാണ്. ഈ ദ്വീപ് ഒരു കൃത്രിമ ദ്വീപില്‍ വരുന്നതാണ്.

ഇത് നില്‍ക്കുന്ന ഇടം ബില്യണേഴ്‌സ് റോ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയെയും കടത്തിവെട്ടിയുള്ള റെക്കോര്‍ഡാണ് ഇത് വാങ്ങിയയാള്‍ സ്വന്തമാക്കിയത്. പത്ത് ബെഡ്‌റൂമുകളുള്ള 80 മില്യണിന്റെ വീട് മുകേഷ് അംബാനി ഇളയ മകന് വേണ്ടി പാല്‍ ജൂമൈറയില്‍ നിര്‍മിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍ ഇതുപോലെ വീടുകളുടെയും സ്ഥലത്തിന്റെയും വില വന്‍തോതിലാണ് വര്‍ധിക്കാന്‍ തുടങ്ങിയത്. ദുബായ് സര്‍ക്കാര്‍ കൊവിഡിനെ നേരിട്ടതും, ലളിതമായ വിസ പോളിസികളും നിരവധി പ്രവാസികളെയാണ് ആകര്‍ഷിച്ചത്.

ദുബായ് സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ പല റിയല്‍ എസ്റ്റേറ്റ് ബിനസുകാരെയും രക്ഷിച്ചിരിക്കുകയാണ്. ഗോള്‍ഡന്‍ വിസാ കാലാവധിയൊക്കെ വര്‍ധിപ്പിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖല തഴച്ച് വളരാന്‍ കാരണമായിട്ടുണ്ട്. അല്‍പാഗോ ഗ്രൂപ്പ് ആറ് വില്ലകളാണ് ജുമൈറയില്‍ പണി കഴിപ്പിച്ചത്. ഇതിലൊന്നാണ് കസ ഡെല്‍ സോളെ. 2023ഓടെ മുഴുവന്‍ പണിയും പൂര്‍ത്തിയാകും. എട്ട് ബെഡ്‌റൂമുകളും പതിനെട്ട് ബാത്‌റൂമുകളുമാണ് ഈ കൊട്ടരത്തിലുള്ളത് ജിം, സിനിമ തിയേറ്റര്‍, ബൗളിംഗ് ആലെ, ജക്കൂസി, പാര്‍ക്കിംഗിന് ജക്കുസിയും ബേസ്‌മെന്റും ഇവിടെയുണ്ട്. ഇതില്‍ പതിനഞ്ചോളം വാഹനങ്ങളും പാര്‍ക്ക് ചെയ്യാം.

ആറ് വില്ലകളില്‍ ഏറ്റവും വില കുറഞ്ഞ വില 128 മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റുപോയത്. നൂറ് മില്യണ്‍ ദിര്‍ഹത്തിന്് മുകളിലുള്ള ഇടപാടുകളും വര്‍ധിച്ചു. 12 ഇടപാടുകളാണ് നടന്നത്. 2021ല്‍ ഇത് അഞ്ചായിരുന്നു. പത്ത് മില്യണിന്റെയും ഇരുപത് മില്യണിന്റെയും മൂല്യമുള്ള വീടുകളുടെ വില്‍പ്പനയാണ് ,കൂടുതലായി ഈ വര്‍ഷം നടന്നത്. എല്ല ടിക്കറ്റുകളും ഇതോടൊപ്പം വില്‍പ്പന വര്‍ധിച്ചവയില്‍ വരം.












Click it and Unblock the Notifications