Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: ' ആണോ കുഞ്ഞേ'; മകളുടെ സ്‌കോളര്‍ഷിപ്പ് പ്രാങ്കില്‍ ചിരിച്ചുവീണ് അമ്മയും അച്ഛനും; വീഡിയോ പൊളിഞ്ഞു

പ്രാങ്കുകൾ ഇപ്പോൾ ഒരു പുത്തരിയല്ലല്ലോ..ഏതാണ് സത്യം ഏതാണ് പ്രാങ്ക് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ..പുറത്തൊക്കെ പോകുമ്പോൾ ആരെങ്കിലും അടുത്ത് വന്ന് എന്തെങ്കിലും ചോദിച്ചാൽ അതിനി പ്രാങ്കാണോ എന്ന സംശയമാണ് ആദ്യം വരുന്നത്.

ഇപ്പോൾ പ്രാങ്കിനെ പറ്റി പറയാൻ ഒരു കാര്യമുണ്ട്..ഇപ്പോൾ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വൈറലാണ്. ഒരു തകർന്നുപോയ ഒരു സ്കോളർഷിപ്പ് പ്രാങ്കാണ് സംഭവം. കാര്യം പ്രാങ്ക് വിജയിച്ചില്ലെങ്കിലും വീഡിയോ വൈറലാണ്. മകളും അമമ്യും അച്ഛനും ഉള്ള ഒരു വീഡിയോ ആണ് വീഡിയോ കണ്ടവരൊക്കെ പൊട്ടിച്ചിരിക്കുകയാണ്. എന്താണ് ആ വീഡിയോ എന്നല്ലേ

1

സോഷ്യൽമീഡിയയിൽ വീഡിയോ വ്യാപകമായി പങ്കുവെച്ച് തുടങ്ങിയതോടെയാണ് വീഡിയോ ചെയ്ത റീൻ മൂഡ്ലി തന്നെ വീഡിയോ പങ്കുവവെച്ച് രം​ഗത്ത് എത്തിയത്. "സ്‌കോളർഷിപ്പ് പ്രാങ്ക്. ആളുകൾ എന്റെ വീഡിയോ പോസ്റ്റുചെയ്യുകയും ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടുകയും ചെയ്യുന്നതിനാൽ ഞാനും ഇത് പോസ്റ്റ് ചെയ്തേക്കാം" എന്ന അടിക്കുറിപ്പോടെ റീൻ മൂഡ്‌ലി ഇൻസ്റ്റാഗ്രാമിൽ ക്ലിപ്പ് പങ്കുവെച്ചത്.

2

റീൻ മൂഡ്‌ലി തന്റെ മാതാപിതാക്കളോടൊപ്പം സ്കോളർഷിപ്പ് വീഡിയോ നിർമ്മിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. അവൾ സ്കോളർഷിപ്പിന് യോഗ്യ ആണെന്ന് പറഞ്ഞപ്പോൾ, അവളുടെ അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ട്, പെൺകുട്ടി വെറുതെ പറയുന്ന കഥ കേട്ട് ഇരിക്കാൻ അമ്മയ്ക്ക് കഴിയുന്നുമില്ല. താനാണ് മാതാപിതാക്കളെ വിളിച്ചുണർത്തുന്നതെന്നും ഭക്ഷണം ഉണ്ടാക്കുന്നതെന്നും അലക്കുന്നതെന്നുമൊക്കെ റീൻ പറയുന്നുണ്ട്. ഇതിനിടയിൽ അമ്മ ചിരി പിടിച്ചുനിർത്താൻ പറ്റാതെ ചിരിക്കുകയും അപ്പോൾ നിന്റെ അമ്മയും അച്ഛനുമൊക്കെ എന്താണ് ചെയ്യുന്നതെന്നും ചോദിക്കുന്നു.

3

സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് റീ മൂഡ്‌ലി വീഡിയോ ആരംഭിച്ചത്. സെക്കന്റുകൾ കഴിഞ്ഞ്, എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേൽക്കുമെന്ന് അവൾ പറഞ്ഞപ്പോൾ, അമ്മ പൊട്ടിച്ചിരിച്ചു. കൂടാതെ, എല്ലാവർക്കുമായി താൻ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നുവെന്ന് റീൻ മൂഡ്‌ലി പറഞ്ഞപ്പോൾ, അവൾ പറയുന്ന കഥ കേട്ട് അതുവരെ ചിരി പിടിച്ചിരുന്ന അച്ഛലനും ചിരിക്കുന്നു. തന്റെ അച്ഛന്റെ പണി അടുതത്താണ് പോയതെന്ന് പെൺകുട്ടി പറഞ്ഞതോടെഎന്റെ ദൈവമേ എന്നാണ് അച്ഛൻ പറയുന്നത്. ഇതോടെ മൂന്ന് പേരും ചിരിച്ചു.

4

സെപ്റ്റംബർ 26-ന് റീൻ മൂഡ്‌ലി ക്ലിപ്പ് പങ്കിട്ടത്, അത് 22,000-ലധികം കാഴ്‌ചകളും ഏകദേശം 4,000 ലൈക്കുകളും നേടിയിട്ടുണ്ട് ഈ വീഡിയോ. നിരവദി് കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ്... "ആദ്യം നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഉത്തരവാദിത്തങ്ങളും പിന്നീട് നിങ്ങളുടെ അച്ഛന്റെ ജോലിയും എടുത്തു. നിങ്ങൾ ശരിക്കും സ്കോളർഷിപ്പ് നേടാൻ ശ്രമിച്ചാൽ നിങ്ങൾക്ക് തീർച്ചയായും ഒരു സ്കോളർഷിപ്പ് ലഭിക്കും." "നിങ്ങളുടെ മാതാപിതാക്കൾ വളരെ ക്യൂട്ടാണഅ, അവരെ ഏറെ സ്നേഹിക്കുന്നു," ഒരു ഉപയോക്താവ് എഴുതി.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+