വീട്ടിലെ ഒരു മുറി പാമ്പിനും കുടുംബത്തിനും; വര്‍ഷങ്ങളായി മൂര്‍ഖന്‍ പാമ്പിനൊപ്പം കഴിയുന്ന വീട്ടുകാര്‍
പാമ്പിനെ ഒരുനോട്ടം കണ്ടാല്‍ മതി പേടിച്ച് ബോധം പോകാന്‍ !! ചിലര്‍ അങ്ങനെയല്ലേ വല്ല കയറോ വള്ളിയോ മറ്റും കാലില്‍ തട്ടിയാല്‍ തന്നെ നമ്മള് നിലവിളിച്ചോടും പിന്നാലെ ഒരു നോട്ടം...അല്ലേ..ഇത് എല്ലാവരും ഇങ്ങനല്ല കേട്ടോ..പാമ്പിന് പാല് കൊടുക്കുക എന്നൊക്കെ കേട്ടിട്ട് പക്ഷേ ഇവിടെ അതുമല്ല, മല്‍ക്കന്‍ഗിരിയിലെ ഗൗഡഗുഡ പഞ്ചായത്തിന് കീഴിലുള്ള നിലിമാരി ഗ്രാമത്തിലെ ഒരു കുടുംബം വര്‍ഷങ്ങളായി വീടിനുള്ളില്‍ മൂർഖൻ പമ്പുകൾക്കാപ്പം താമസിക്കുന്നു. വളരെ സമാധാനമായിട്ട് രണ്ട് കുടുംബവും മുന്നോട്ടുപോകുന്നത്.
നിലിമാരി ഗ്രാമത്തിലെ വളരെ സാധാരണ കുടുംബമാണ് ഇവരുടേത്. കൂലിത്തൊഴിലാളിയാണ് ലക്ഷ്മി ഭൂമിയ, അവരുടെ വീട്ടിൽ രണ്ട് മുറിയുണ്ട് രണ്ട് മുറികളിലൊന്നിൽ ചിതൽപ്പുറ്റ് കണ്ടെത്തുകയായിരുന്നു. ഇതിലായിരുന്ന ഒട്ടും പ്രതീക്ഷിക്കാതെ വന്ന ആ അഥിതികൾ. എപ്പോൾ വേണമെങ്കിലും ഈ പാമ്പുകൾ തങ്ങളെ കൊത്തുമെന്ന് അറിഞ്ഞിട്ടും. അവർ അവയെ പുറത്താക്കുകയോ ഒരു തരത്തിലും ശല്യമാക്കുകയോ ചെയ്തില്ല. മറിച്ച് അവർ ആ പമ്പുകൾക്ക് പാല് കൊടുത്തു അവയെ പൂജിച്ചു.

ലക്ഷിമിക്കായിരുന്നു പാമ്പുകളോട് കൂടുതൽ ഇഷ്ടം. ലക്ഷി കല്യാണം കഴിഞ്ഞ് പോയതോടോ പാമ്പികലെ സംരക്ഷിക്കുന്ന കാര്യം ലക്ഷിമിയുടെ മാതാപിതാക്കൾ ഏറ്റെടുത്തു. അവരും അവയെ നന്നായി തന്നെയാണ് നോക്കിയത്. അനയെ ശല്യമായി കണ്ടില്ല, അവയെ ഉപേക്ഷിക്കാൻ അവർ ആലോചിച്ചതുമില്ല.

അങ്ങനെ എല്ലാവർക്കും അവർ പ്രിയപ്പെട്ടവരുമായി. "പാമ്പുകളെ പാർപ്പിക്കാൻ ഞാൻ വീട്ടിൽ ഒരു ചെറിയ ക്ഷേത്രം നിർമിച്ചു. ഞാൻ അവയെ പരിപാലിക്കുകയും എല്ലാ ദിവസവും പാൽ കൊടുക്കുകയും ചെയ്തു. ഞാൻ ഒരിക്കലും അവരെ പുറത്തുള്ളവരായി കരുതിയിരുന്നില്ല." ഒടിവിയോട് സംസാരിച്ച ലക്ഷ്മി പറഞ്ഞു,

"ഞാൻ ആഴ്ചയിൽ നാല് ദിവസം പാമ്പുകളെ ആരാധിക്കാറുണ്ടായിരുന്നു. എന്നാൽ എന്റെ വിവാഹത്തിന് ശേഷം എന്റെ വീട്ടുകാർ അവയെ ആരാധിക്കുന്നത് നിർത്തി, പക്ഷേ അവർ ഇപ്പോഴും അവയെ വളരെ നന്നായി പോറ്റുകയും സ്ഥലം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു," ലക്ഷ്മി പറയുന്നു.

"അപ്പുറത്തെ മുറിയിൽ രണ്ട് വലിയ പാമ്പുകൾ ഉണ്ട്, പക്ഷേ, അവ കാരണം ഞങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്റെ മകൾ അവയെ നന്നായി നോക്കിയരുന്നു, ഞങ്ങൾക്ക് ഇപ്പോൾ പ്രായമായി, അതിനാൽ ഞങ്ങൾ പാമ്പിനെ ഭക്ഷണത്തിനായി പുറത്തേക്ക് പറഞ്ഞുവിടും, അവ വയറു നിറയുമ്പോൾ അവർ മടങ്ങിവരും."ലക്ഷ്മിയുടെ അമ്മ പറഞ്ഞു,












Click it and Unblock the Notifications