13ാം വയസില്‍ തുടങ്ങിയ ആ ശീലം.. 19ാം വയസ്സില്‍ കോടികള്‍ വിലയുള്ള ഫ്‌ളാറ്റ് വാങ്ങി പെണ്‍കുട്ടി
19ാം വയസ്സില്‍ മൂന്നരക്കോടിയിലേറെ വില വരുന്ന ഫ്‌ളാറ്റ് വാങ്ങി 19 വയസ്സുകാരി. സ്വന്തമായി ഉണ്ടാക്കിയ പണത്തിന് ആണ് ഈ 19 കാരി ഫ്‌ളാറ്റ് വാങ്ങിയത്. വര്‍ഷങ്ങളായി മിച്ചം വെച്ചുണ്ടാക്കിയ പണത്തില്‍ നിന്നാണ് പെണ്‍കുട്ടി സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിയത്. ഇനി എങ്ങനെയാണ് ഈ പെണ്‍കുട്ടി പണം ഉണ്ടാക്കിയതെന്ന് അറിയേണ്ടേ.
13 വയസ്സുള്ളപ്പോള്‍ പ്രണയവും ആക്ഷന്‍ കോമിക്സും എഴുതിത്തുടങ്ങിയ പെണ്‍കുട്ടിക്ക് എഴുത്തില്‍ നിന്നും പണം ലഭിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം തന്റെ ആദ്യ വീട് വാങ്ങുന്നതിനായി അവര്‍ 22,000 പൗണ്ട് (20.5 ലക്ഷം രൂപ) നിക്ഷേപിച്ചു, കൂടാതെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്കിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. 19 കാരിയായ വാലന്റീന ഹാഡോം എന്ന പെണ്‍കുട്ടിയാണ് ഈ കൗമാരപ്രായത്തില്‍ ഇത്ര വലിയ നേട്ടം സ്വന്തമാക്കിയത്.

ആബി വുഡില്‍ രണ്ട് കിടപ്പുമുറികളുള്ള ഫ്‌ലാറ്റ് വാങ്ങാന്‍ വാലന്റീന ഹെല്‍പ്പ് ടു ബൈ സ്‌കീം ഉപയോഗിച്ചു. തലസ്ഥാനത്ത് ആദ്യമായി വാങ്ങുന്നവര്‍ക്ക് വിലയുടെ 40 ശതമാനം അഞ്ച് വര്‍ഷത്തേക്ക് പലിശയില്ലാതെ വായ്പ എടുക്കാന്‍ ഇതിലൂടെ സാധിക്കും. 'ഞാന്‍ വളരെ സന്തോഷവതിയാണ് - വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ സ്വന്തം സ്ഥലം സ്വന്തമാക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു,' അവര്‍പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇന്‍സാനിറ്റി എന്ന ഒരു കോമിക്കില്‍ നിന്ന് ഞാന്‍ വരുമാനം നേടാന്‍ തുടങ്ങി, എനിക്ക് ലഭിക്കുന്ന പണത്തില്‍ നിന്ന് സേവ് ചെയ്യാന്‍ വേണ്ടി
ഞാന്‍ ഈ പണം എന്റെ അമ്മയ്ക്ക് അയച്ചു - ആ സമയത്ത് എനിക്ക് ഒരു അക്കൗണ്ട് ഉണ്ടാകാന്‍ കഴിഞ്ഞില്ല, പ്രയാമായിരുന്നില്ല.

ഞാന്‍ കോമിക് രചനയില്‍ നിന്ന് ഏകദേശം 5,000 പൗണ്ട് ലാഭിച്ചു. അവധി ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല..ഡൊമിനോസ് പിസ്സ, ടെക് കമ്പനികള്‍ എന്നിവയില്‍ നിക്ഷേപം നടത്തി താന്‍ സേവിംഗ് കൂട്ടിയെന്നും അവര്‍ പറഞ്ഞു.

വാലന്റീനയുടെ മാതാപിതാക്കള്‍ രണ്ടുപേരും പണം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധപുലര്‍ത്തിയവരായിരുന്നു. 'എന്റെ മമ്മ എന്നെ എങ്ങനെ സേവ് ചെയ്യാമെന്നും ശരിയായ സ്ഥലങ്ങളില്‍ എങ്ങനെ നിക്ഷേപിക്കാമെന്നും പഠിപ്പിച്ചു. ഞാന്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയപ്പോള്‍ അവര്‍ രണ്ടുപേരും അഭിമാനിച്ചു, അത് ആഘോഷിക്കാന്‍ അവര്‍ എന്നെ അത്താഴത്തിന് കൊണ്ടുപോയി.' വാലന്റീന പറഞ്ഞു












Click it and Unblock the Notifications