Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെഫ് പിള്ളയുടെ വീട്ടിൽ പോകണമെന്ന് കുട്ടി, കാരണം ഇങ്ങനെ; കട പൂട്ടേണ്ടി വരുമോ എന്ന് പിള്ളയും

ഷെഫ് പിള്ളയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കൊച്ചുകുട്ടികൾക്കെല്ലാം ഹീറോ ആണ് അദ്ദേഹം. ഷെഫ് പിള്ളയെ പോലെ ആവണമെന്നാണ് ഇവരുടെ ഒക്കെ ആ​ഗ്രഹം. ഇപ്പോൾ‌ ഷെഫ് പിള്ളയെ കാണണമെന്ന് പറയുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. കറങ്ങാൻ പോകുമ്പോൾ ഷെഫ് പിള്ളേടെ വീട്ടിൽ പോകണമെന്നാണ് ഈ മിടുക്കൻ പറയുന്നത്.

എന്തിനാണ് അവിടെ പോകുന്നതെന്ന് അമ്മ ചോദിക്കുമ്പോൾ ഭക്ഷണം കഴിക്കാനെന്നു പറയുകയാണ് കുട്ടി. അതിന് റസ്റ്ററന്റിൽ പോയാൽ പോരേയെന്ന് ചോദിക്കുമ്പോൾ അത് പറ്റില്ല, അവിടെ നല്ല തിരക്കാണെന്നാണ് കുട്ടി പറയുന്നത്. ഒടുവിൽ ഷെഫ് പിള്ളയെ അനുകരിച്ച് ഷെഫ് പിള്ളയുടെ ശൈലിയിൽ 'ഒരുപാട് ഒരുപാട് സ്നേഹം വാരി വിതറി' ഒരു 'ത്യാങ്ക്യു സോമച്ചും' പറയുകയാണ് കുട്ടി. എന്നാൽ ഈ വീഡിയോയ്ക്ക് ഷെഫ് പിള്ള പറഞ്ഞ മറുപടിയും വൈറലാണ്.

1

'ഇങ്ങനാണെങ്കിൽ കട പൂട്ടേണ്ടി വരുമോ..? റസ്റ്റോറന്റിൽ സീറ്റ് കൂട്ടിക്കോളാം' എന്ന പറഞ്ഞുകൊണ്ടാണ് ഷെഫ് പിള്ള ഈ രസകരമായ ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞദിവസം മറ്റൊരു മിടുക്കൻ ഷെഫ് പിള്ള തന്റെ റോൾമോഡലാണെന്ന് പറഞ്ഞ് ഒരു കുറിപ്പ് ഇട്ടിരുന്നു.
ഭാവിയിൽ ഒരു ഷെഫ് ആകുക എന്നതാണ് എന്റെ സ്വപ്നം എന്നാണ് റിഹാൻ പറഞ്ഞത്. അതും ഷെഫ് സുരേഷ് പിള്ളയെ പോലൊരു ഷെഫ് ആകണം. ഷെഫ് പിള്ളയാണ് തന്റെ റോൾ മോഡൽ എന്നും ഈ മിടുക്കൻ പറയുന്നു.

2

രണ്ടാം ക്ലാസ്സിലാണ് റഹാൻ പഠിക്കുന്നത്. ഒരു നോട്ട് ബുക്കിലാണ് റഹാൻ തന്റെ ആ​ഗ്രഹം കുറിച്ചത്.ഭാവിയിൽ ഒരു ഷെഫ് ആകുക എന്നതാണ് എന്റെ സ്വപ്നം എന്നാണ് റിഹാൻ പറഞ്ഞത്. അതും ഷെഫ് സുരേഷ് പിള്ളയെ പോലൊരു ഷെഫ് ആകണം. ഷെഫ് പിള്ളയാണ് തന്റെ റോൾ മോഡൽ എന്നും ഈ മിടുക്കൻ പറയുന്നു. രണ്ടാം ക്ലാസ്സിലാണ് റഹാൻ പഠിക്കുന്നത്. ഒരു നോട്ട് ബുക്കിലാണ് റഹാൻ തന്റെ ആ​ഗ്രഹം കുറിച്ചത്.

2

ഈ കുറിപ്പാണ് ഷെഫ് പിള്ള പങ്കുവെച്ചത്. 'ഒരു പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ എനിക്കൊരു നല്ല ഷെഫിനെ കിട്ടും, നന്ദി റിഹാൻ' എന്ന അടികുറിപ്പോടെയാണ് സുരേഷ് പിള്ള ഈ മിടുക്കന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ നിപരവധിപേർ റിഹാന് ആശംസയുമായെത്തി. ഷെഫ് പിള്ളയെക്കാൾ വലിയ ഷെഫ് ആകട്ടേ എന്നാണ് ആശംസകൾ.

മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറില്ലേ..എങ്കിൽ സൂക്ഷിക്കണം!

4

തുടർച്ചയായി കുട്ടികൾ തങ്ങൾക്ക് ഷെഫ് പിള്ളയെ കാണണം, ഷെഫ് പിള്ളയെ പോലെ ആവണം എന്നുപറഞ്ഞതോടെ ഷെഫ് പിള്ളയുടെ പോസ്റ്റുകളിൽ കമന്റുകൾ നിറയുകയാണ്. നിങ്ങൾ ഇതെന്ത് മാജിക്കാണ് കാണിച്ചതെന്നാണ് പലരും ചോദിക്കുന്നത്. ഇങ്ങനെ പോയാൽ ഷെഫ് പിള്ളയ്ക്ക് ഫാൻസ് അസോസിയേഷൻ തുടങ്ങേണ്ടിവരും എന്ന് മറ്റുചിലർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+