ശകുനത്തില്‍ വിശ്വാസമുണ്ടോ?;'കറുത്ത പൂച്ച ഭാഗ്യദോഷമല്ല'; ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് കോടികള്‍
നിമിത്തത്തില്‍ വിശ്വസിക്കുന്ന ആളുകളുണ്ടാവും. ജീവിതത്തിൽ ചില ആളുകള്‍ക്ക് ഭാഗ്യം വന്നുചേരാന്‍ ചില നിമിത്തങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. ഇനി പറയാന്‍ പോകുന്നത് ലോട്ടറി അടിച്ച ദമ്പതികളെക്കുറിച്ചാണ്, അവരുടെ മഹാഭാഗ്യത്തിനുള്ള കാരണം തെരുവില്‍ നിന്നുവന്ന ഒരു കറുത്ത പൂച്ചയാണെന്നാണ് പറയുന്നത്. പൊതുവേ പലരും കറുത്ത നിറത്തിലുള്ള പൂച്ചകളെ ദുശ്ശകുനമായിട്ടാണ് കരുതാറുള്ളത്.
എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് അനുഭവം. ഈ ദമ്പതികള്‍ പങ്കുവെച്ച അനുഭവം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് ഈ ദമ്പതികളുടെ വീട്ടിലേക്ക് തെരുവില്‍ നിന്നും ഒരു കറുത്ത പൂച്ച വന്നത്. ഇവര്‍ ഈ പൂച്ചയ്ക്ക് ഭക്ഷണം കൊടുത്തു തുടങ്ങി.

സൗത്ത് എൻഡിൽ നിന്നുള്ള 71 കാരനായ ടോണി പിയേഴ്‌സും ഭാര്യ ഡെബ് പിയേഴ്‌സും (63) മാണ് വൻതുക ലോട്ടറി അടിച്ച ഭാഗ്യവാന്മാർ. അവർ തങ്ങളുടെ വീട്ടിലേക്ക് വന്ന ആ പൂച്ചയ്ക്ക് ബില്ലി എന്ന് പേരിട്ടു. ആ പൂച്ചയാണ് തങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നതെന്നാണ് ഇവർ പറയുന്നത്, പൂച്ച വന്ന് കൃത്യം ആറ് മാസം കഴിഞ്ഞപ്പോൾ ആ മഹാത്ഭുതം അവരെ തേടിയെത്തി.

6 മാസത്തിനുശേഷം, അവർ 2017-ൽ നാഷണൽ ലോട്ടറിയിൽ £1 മില്യൺ നേടി, ബില്ലിയാണ് ഈ വിജയത്തിന് കാരണം എന്ന് ദമ്പതികൾ പറഞ്ഞു.. പലരും പറയും കറുത്ത പൂച്ച ദുശ്ശകനുമാണെന്ന് പക്ഷേ ഞങ്ങളുടെ അനുഭവത്തിൽ അങ്ങനായിരുന്നില്ല. ടോണി പിയേഴ്സ് പറഞ്ഞു..
ഏകദേശം എട്ട് വയസ്സ് പ്രായം വരുന്ന ബില്ലി, ദമ്പതികളോടൊപ്പം നോർഫോക്കിലെ അവരുടെ രണ്ടാമത്തെ വീട്ടിൽ അവധി ആഘോഷിക്കുകയാണ്.

ബില്ലി തങ്ങളുടെ ജീവിത്തതിലേക്ക് വരുന്ന സമയത്ത് തങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടടവീട് നഷ്ടപ്പെട്ട് ഏതാണ്ട്d തെരുവിലേക്ക് ഇറങ്ങിജീവിക്കേണ്ട അവസ്ഥയായിരുന്നെന്ന് ഇവർ പറയുന്നു. ടോണിക്ക് അനാരോഗ്യം കാരണം ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു, ഇതോടെ വാടക വീട്ടിൽ കഴിയേണ്ട അവസ്ഥ വന്നു.എന്നാൽ ബില്ലി വന്നതോടെ എല്ലാ പ്രശ്നങ്ങളും തീർന്നുവെന്നാണ് ഇവർ പറയുന്നത്. കടം തീർന്നതും തങ്ങളുടെ വീട്ടിലേക്ക് മാറാൻ കഴിഞ്ഞതും അത് പുതുക്കി പണിയാൻ കഴിഞ്ഞതും ഈ കറുത്ത പൂച്ച മൂലമാണെന്ന് അവർ പറയുന്നു

ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ താമസിക്കാനും സ്വർഗത്തിന്റെ സ്വന്തം സ്‌ലൈസായി അത് പുതുക്കിപ്പണിയാനും കഴിഞ്ഞു. "ഞങ്ങൾ അവധിക്കാലം ആസ്വദിച്ചു, വീടിനോട് ചേർന്ന്, നോർഫോക്കിൽ ഒരു സ്ഥലം വാങ്ങി, ഇഷ്ടമുള്ള സ്ഥലത്ത് പോകാനും ആസ്വദിക്കാനും ആവുന്നു, അവർ പറയുന്നു.

ബില്ലി ഇവരുടെ ജീവിത്തതിന്റെ ഭാഗമാണ്. ബില്ലിയെ വളരെ കരുതലോടെയാണ് ഇവർ നോക്കുന്നത്. പ്രമേഹം കണ്ടെത്തിയതോടെ ഇൻസുലിൻ കുത്തിവെയ്പ്പ് എടുന്നുണ്ട്. പ്രത്യേക ഭക്ഷണമാണ് കൊടുക്കുന്നത്.ബില്ലിയുടെ കാര്യത്തിൽ ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല. വളരെ വലിയ തുക തന്നെ തങ്ങൾ ബില്ലിക്ക് വേണ്ടി മാറ്റിവെക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ബില്ലിക്ക് ഇഷ്ടമുള്ള ആഹാരമാണ് നൽകുന്നത്...ശരിയായ സമയത്ത് നിങ്ങളുടെ വാതിലിന് മുന്നിൽ വന്നുനിൽക്കുന്ന കറുത്തപൂച്ച ഒരു ദുശ്ശകനമല്ലെന്നാണ് ഈ ദമ്പതികൾ പറയുന്നത്.












Click it and Unblock the Notifications